View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍ ...

ചിത്രംസൂര്യപുത്രൻ (1998)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by omegacharles@hotmail.com on January 7, 2009
Panchavarnna kulire Paalazhi kadavil
varumo koodey varmumo
nechiloorum madhuram then chodum moziyil
tharumo paadi tharumo

munnazhi muthundu moovanthi ponnundu
mukilaaram kaavil pooram kaanaam
maanundu mayilundu manchaadi puzhayundu
mazhavillin koodaarathil pokaam
aarum kaanaa pularikal kaanaam. (Pancha...tharumo)

aaa...aaaa...aaaa....
aaa....aaaa..aaaa....

koottilethan kothikkunna kuyil kunjum
ninte paattu kettu manithottil choodariyum
aatta vilakkanjoree kaliyarangil
ninte athma raaga spandanangal thiri thelichu
neeraadan pokandey neelanjanamezhuthandey
thaalippovaniyandey thaaraattum paadandey
idavathil theyyam thullum veli kaatte
oraayiram raavukal kaathirunnu njaan (Pancha...tharumo)

ethra ethra saagarangal thadanjoo njaan
mani muthu polen maaril nee chaayurangaan
aalozhinja theerathey thanal maramai
ninakkakassa chillayil koodorukkan
uravellam kaanilley udangal thazhukilley
unarumbol kanikaanan mani deepam theliyilley
oru janmam njaanum nedi ninne poley
ini neeyen jeevitha saayoojyamaakoo

Panchavarnna kulire Paalazhi kadavil
varumo koodey varmumo
nechiloorum madhuram then chodum moziyil
tharumo paadi tharumo

munnazhi muthundu moovanthi ponnundu
mukilaaram kaavil pooram kaanaam
maanundu mayilundu manchaadi puzhayundu
mazhavillin koodaarathil pokaam
aarum kaanaa pularikal kaanaam. (Pancha...tharumo)

----------------------------------

Added by vikasvenattu@gmail.com on March 6, 2010
പഞ്ചവര്‍ണ്ണക്കുളിരേ പാലാഴിക്കടവില്‍
വരുമോ... കൂടെവരുമോ...
നെഞ്ചിലൂറും മധുരം തേന്‍‌ചോരും മൊഴിയില്‍
തരുമോ... പാടിത്തരുമോ...
മുന്നാഴിമുത്തുണ്ട് മൂവന്തിപ്പൊന്നുണ്ട്...
മുകിലാരം കാവില്‍ പൂരം കാണാം...
മാനുണ്ട് മയിലുണ്ട് മഞ്ചാടിപ്പുഴയുണ്ട്...
മഴവില്ലിന്‍ കൂടാരത്തില്‍ പോകാം...
ആരും കാണാപ്പുലരികള്‍ കാണാം...

(പഞ്ചവര്‍ണ്ണക്കുളിരേ)

കൂട്ടിലെത്താന്‍ കൊതിക്കുന്ന കുയില്‍ക്കുഞ്ഞും
നിന്റെ പാട്ടുകേട്ടു മണിത്തൊട്ടില്‍ച്ചൂടറിയും
ആട്ടവിളക്കണഞ്ഞൊരീ കളിയരങ്ങില്‍
നിന്റെ ആത്മരാഗസ്പന്ദനങ്ങള്‍ തിരിതെളിച്ചു
നീരാടാന്‍ പോകണ്ടേ നീലാഞ്ജനമെഴുതണ്ടേ
താലിപ്പൂവണിയണ്ടേ താരാട്ടും പാടണ്ടേ
ഇടവത്തില്‍ തെയ്യം തുള്ളും വേളിക്കാറ്റേ
ഒരായിരം രാവുകള്‍ കാത്തിരുന്നൂ ഞാന്‍

(പഞ്ചവര്‍ണ്ണക്കുളിരേ)

എത്രയെത്ര സാഗരങ്ങള്‍ കടഞ്ഞൂ ഞാന്‍
മണിമുത്തുപോലെന്‍ മാറില്‍ നീ ചായുറങ്ങാന്‍
ആളൊഴിഞ്ഞ തീരത്തെ തണല്‍‌മരമായ്
നിനക്കാകാശച്ചില്ലയില്‍ കൂടൊരുക്കാന്‍
ഊരെല്ലാം കാണില്ലേ ഉദയങ്ങള്‍ തഴുകില്ലേ
ഉണരുമ്പോള്‍ കണികാണാന്‍ മണിദീപം തെളിയില്ലേ
ഒരു ജന്മം ഞാനും നേടി നിന്നെപ്പോലെ
ഇനി നീയെന്‍ ജീവിതസായൂജ്യമാകൂ

(പഞ്ചവര്‍ണ്ണക്കുളിരേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളിയൂഞ്ഞാലാടിയെത്തും
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
തേൻ മലരേ
ആലാപനം : കെ എസ്‌ ചിത്ര, ഫ്രാങ്കോ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
തേൻ മലരേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
കൂടറിയാ കുയിലമ്മേ കൂടെ പോരുമോ നീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
മേഘഹംസങ്ങള്‍ ദൂതു പോയ്‌വരും
ആലാപനം : സുദീപ് കുമാര്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
കൂടറിയാക്കുയിലമ്മേ കൂടെപ്പോരൂ നീ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍