

തങ്കമണി താമരയായ് ...
ചിത്രം | കുടുംബവാര്‍ത്തകള്‍ (1998) |
ചലച്ചിത്ര സംവിധാനം | അലി അക്‌ബര്‍ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | ബിജു നാരായണന്‍, ചിത്ര അയ്യർ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by Kalyani on March 2, 2011 തങ്കമണിത്താമരയായ് പൂത്തുലയുന്നു പെണ്‍മനമീ മണ്ണുലകം വാണരുളുന്നൂ ആണിനോ....പെണ്ണിനോ....മാനവും സ്ഥാനവും കണ്ണുകളാല്‍ നേരറിയുന്നൂ.... (തങ്കമണിത്താമരയായ് ......) അര്‍ജുനന്റെ തേര്‍ തെളിച്ചു പെണ്ണൊരുവൾ നിന്നു ശക്തിശൈലപുത്രി രുദ്രണിയും നിന്നു സീതയായ ജാനകിക്കും രാമനല്ലോ ദൈവം സ്വാഹാ ഭഗവതിക്കും അഗ്നിയല്ലോ ദൈവം തപസ്വിനിയായാലും മനസ്വിനിയായാലും തരിവളക്കിന്നാരം കലയുടെ സംഗീതം ചന്തംതികഞ്ഞു നടക്കുന്നൊരാണിന്റെ ബന്ധം കൊതിക്കാത്ത പെണ്ണുണ്ടോ എന്നും കൊടുക്കുവാന്‍ അമ്മമാരില്ലെങ്കില്‍ പഞ്ഞംവിളയുന്ന മണ്ണുണ്ടോ..... (തങ്കമണിത്താമരയായ് ......) മൃത്യുവിന്റെ കൂടണഞ്ഞ സത്യവാന്റെ ജീവന്‍ അഗ്നിച്ചെമ്പരത്തി പെണ്ണൊരുത്തി നേടി ദേവിയായ കണ്ണകിക്കും കോവലനെ ദൈവം ഭൂമീലക്ഷ്മിമാര്‍ക്കും പത്മനാഭന്‍ ദൈവം കഥകളിലായാലും വ്യഥകളിലായാലും എവിടെയും പെണ്ണല്ലോ...കുടുംബത്തിന്‍ പൊന്‍ദീപം എന്നും ചരിത്രങ്ങള്‍ മണ്ണിനെ പൊന്നിനെ പെണ്ണിനെ തേടുന്ന പോരല്ലോ എങ്കിലും പൂക്കളില്‍ മഞ്ഞുനിലാവിന്റെ നെഞ്ചത്തമ്മക്കണ്ണുനീരല്ലോ.... (തങ്കമണിത്താമരയായ് ......) കണികാണും ദൈവങ്ങൾ നിങ്ങളല്ലോ വഴികാട്ടും ദീപങ്ങൾ നിങ്ങളല്ലോ തണലും നിഴലും തരുമോ നിങ്ങൾ തല കുനിയാം ഞങ്ങൾ... ---------------------------------- Added by Kalyani on March 2, 2011 Thankamanithaamarayaay poothulayunnu pen manamee mannulakam vaanarulunnuu aanino....pennino....maanavum sthaanavum kannukalaal nerariyunnuu.... (thankamanithaamarayaay......) arjunante ther thelichu pennoruval ninnu shakthi shaila puthri rudraniyum ninnu seethayaaya jaanakikkum raamanallo daivam swaahaa bhagavathikkum agniyallo daivam thapaswiniyaayaalum manaswiniyaayaalum tharivalakkinnaaram kalayude sangeetham chantham thikanju nadakkunnoraaninte bandham kothikkaatha pennundo... ennum kodukkuvaan ammamaarillenkil panjam vilayunna mannundo..... (thankamanithaamarayaay......) mrithyuvinte koodananja sathyavaante jeevan agni chemparathi pennoruthi nedi deviyaaya kannakikkum kovalane daivam bhoomee lakshmimaarkkum padmanaabhan daivam kadhakalilaayaalaum vyadhakalilaayaalum evideyum pennallo... kudumbathin pon deepam ennum charithrangal mannine ponnine pennine thedunna porallo enkilum pookkalil manju nilaavinte nenchathammakkannuneerallo.... (thankamanithaamarayaay......) kanikaanum daivangal ningalallo vazhikaattum deepangal ningalallo thanalum nizhalum tharumo ningal thala kuniyaam njangal....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്നുഷ കന്യകേ
- ആലാപനം : സംഗീത (പുതിയത്) | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- തിരുവാണിക്കാവും
- ആലാപനം : സംഗീത (പുതിയത്) | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- പൊൻവിളക്കേന്തും
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ദുഃഖ സ്വപ്നങ്ങളേ നിത്യ സത്യങ്ങളേ
- ആലാപനം : ബിജു നാരായണന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്
- ദുഃഖ സ്വപ്നങ്ങളേ നിത്യ സത്യങ്ങളേ
- ആലാപനം : സംഗീത (പുതിയത്) | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബേണി ഇഗ്നേഷ്യസ്