കാണാതെ മെല്ലെ ...
ചിത്രം | അരയന്നങ്ങളുടെ വീട് (2000) |
ചലച്ചിത്ര സംവിധാനം | ലോഹിതദാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | രവീന്ദ്രന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical kaanaathe melle mey thottu kaarunyamolunna kanneer viral oru thaaraattinaay mizhi poottunnuvo dhanumaasa mounayaamini nee (kaanaathe) orumuzham chelakondenne manjakkurikkodiyum chutti orupavan korthuthannenne thiruvaabharanavum chaarthi arikil cherthu nirthi neelamayilppeeli thannu aalilappon kannanaay njaan (kaanaathe) niramizhi thooval kondente thanuvil poonthanalaay eriveyil paadavarambil pozhiyaapputhumazha peythu virayum kai thalodi nervazhiyil nanma nernnu ethramaathram dhanyanaano njaan (kaanaathe) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കാണാതെ മെല്ലെ മെയ് തൊട്ടു കാരുണ്യമോലുന്ന കണ്ണീര്‍ വിരല്‍ ഒരു താരാട്ടിനായ് മിഴി പൂട്ടുന്നുവോ ധനുമാസ മൗനയാമിനീ നീ (കാണാതെ) ഒരു മുഴം ചേല കൊണ്ടെന്നെ മഞ്ഞക്കുറിക്കോടിയും ചുറ്റി ഒരു പവന്‍ കോര്‍ത്തു തന്നെന്നെ തിരുവാഭരണവും ചാര്‍ത്തി അരികില്‍ ചേര്‍ത്തു നിര്‍ത്തി നീലമയില്‍പ്പീലി തന്നു ആലിലപ്പൊന്‍കണ്ണനായ് ഞാന്‍ (കാണാതെ) നിറമിഴിത്തൂവല്‍ കൊണ്ടെന്റെ തനുവില്‍ പൂന്തണലായ് എരിവെയില്‍ പാടവരമ്പില്‍ പൊഴിയാപ്പുതുമഴ പെയ്തു വിറയും കൈ തലോടി നേര്‍വഴിയില്‍ നന്മ നേര്‍ന്നു എത്രമാത്രം ധന്യനാണോ ഞാന്‍ (കാണാതെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദീനദയാലോ രാമാ
- ആലാപനം : കെ ജെ യേശുദാസ്, ഗായത്രി അശോകന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- മനസ്സിന്‍ മണിച്ചിമിഴില്‍ (M)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- ദീനദയാലോ രാമാ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- മനസ്സിന്‍ മണിച്ചിമിഴില്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍
- കാക്കപ്പൂ കൈതപ്പൂ
- ആലാപനം : പി ജയചന്ദ്രൻ, മനോ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : രവീന്ദ്രന്‍