View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊന്നമലര്‍ ...

ചിത്രംജൂനിയർ മാൻഡ്രേക്ക് (1997)
ചലച്ചിത്ര സംവിധാനംഅലി അക്‌ബര്‍
ഗാനരചനഒ എൻ വി കുറുപ്പ്, അലി അക്‌ബര്‍
സംഗീതംദേവ്‌ കൃഷ്ണ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
കൊന്നമലർക്കന്യകമാർ
കോടി ചുറ്റി കാറ്റിലാടി
ആഹാ ആഹാ ആഹാ
തെച്ചിമലർക്കാട്ടിലൊരു
തേൻ കിളിയും പാട്ടു പാടി
ആഹാ അഹാ ആഹാ
ഇളവെയിൽ പൊൻ പുഴയിൽ നീന്തി
ഈ മനോജ്ഞപുളിനം പുൽകി
തന്നന്നം താളം ചൊല്ലി
ചോടു വെയ്ക്കാൻ വന്നാട്ടെ
ചന്ദനപ്പൂങ്കാറ്റേ (കൊന്നമലർ...)

വെള്ളോട്ടു കിണ്ണം തുള്ളുമഴകോടെ
വേനൽ സന്ധ്യ പൂ ചൊരിഞ്ഞു വാ
വെൺമേഘമാകും വെള്ളിമണിത്താലം
കൈയിലേന്തി വാ ചിരിച്ചു വാ
വിത്തും കൈക്കോട്ടും വിഷുപ്പക്ഷിയുണർന്നൂ
കാണാ കിനാക്കളിൽ (വിത്തും കൈക്കോട്ടും )
വാനമ്പാടിയായ് നീയും വാ (കൊന്നമലർ...)


പൊന്നാര്യൻ മൂത്തൂ അന്തിമലർച്ചോപ്പായ്
പാടിയാടി വാ പനങ്കിളീ
പണ്ടത്തെ പാട്ടിൻ കന്നിയിളന്നീരിൽ
നീന്തി നീന്തി വാ വയൽക്കിളീ
ചക്കയ്ക്കുപ്പുണ്ടോ വിഷു
പക്ഷി ചോദിച്ചു
പൂവിൻ വിരുന്നിനായ് (ചക്കക്കുപ്പുണ്ടോ..)
വേനൽത്തുമ്പിയായ് നീയും വാ (കൊന്നമലർ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 23, 2010

Konnamalarkkanyakamaar
kodi chutti kaattilaadi
aahaa aahaa aahaa
thechimalarkkaattiloru thenkiliyum paattu paadi
aahaa aahaa aahaa
ilaveyil ponpuzhayil neenthi
ee manojnja pulinam pulki
thannanam thaalam cholli
chodu veykkaan vannaatte
chandanappoonkaatte
(Konnamalar..)

Vellottu kinnam thullumazhakode
venal sandhya poo chorinju vaa
venmeghamaakum vellimanithaalam
kaiyyilenthi vaa chirichu vaa
vithum kaikkottum vishuppakshiyunarnnu
kaanaa kinaakkalil
vaanampaadiyaay neeyum vaa
(Konnamalar...)

Vellottu kinnam thullumazhakode
venal sandhya poo chorinju vaa
venmeghamaakum vellimanithaalam
kaiyyilenthi vaa chirichu vaa
vithum kaikkottum vishuppakshiyunarnnu
kaanaa kinaakkalil
vaanampaadiyaay neeyum vaa
(Konnamalar...)

Ponnaaryan moothu anthimalarchoppaay
paadiyaadi vaa panamkilee
pandathe paattin kanniyilaneeril
neenthi neenthi vaa vayalkkilee
chakkaykkuppundo vishu pakshi chodichu
poovin virunninaay
venal thumpiyaay neeyum vaa
(Konnamalar...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എല്ലാരും പോകുഞ്ചോ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അലി അക്‌ബര്‍   |   സംഗീതം : ദേവ്‌ കൃഷ്ണ
സോപാനം തന്നില്‍
ആലാപനം : ബിജു നാരായണന്‍   |   രചന : ഒ എൻ വി കുറുപ്പ്, അലി അക്‌ബര്‍   |   സംഗീതം : ദേവ്‌ കൃഷ്ണ
എല്ലാരും പോകുഞ്ചോ [D]
ആലാപനം : കെ എസ്‌ ചിത്ര, കെ ജി മാര്‍കോസ്‌   |   രചന : അലി അക്‌ബര്‍   |   സംഗീതം : ദേവ്‌ കൃഷ്ണ
കൊന്നമലര്‍
ആലാപനം : മായ   |   രചന : ഒ എൻ വി കുറുപ്പ്, അലി അക്‌ബര്‍   |   സംഗീതം : ദേവ്‌ കൃഷ്ണ