View in English | Login »

Malayalam Movies and Songs

"മമ്മൂട്ടി എന്റെ സിനിമാജീവിതത്തെ കൊന്നു" - കെ ജി ജോര്‍ജ്ജ്





മേള, യവനിക തുടങ്ങിയ ചിത്രങ്ങളിലൂടെ താന്‍ കൊണ്ട് വന്ന മമ്മൂട്ടി തന്നെയാണ് പിന്നീട്, തന്നിലെ ചലച്ചിത്രകാരനെ കൊന്നതെന്ന് കെ ജി ജോർജ്. 'ഇലവങ്കോട് ദേശം' എന്ന ചിത്രത്തിന്റെ സമയത്തെ മമ്മൂട്ടിയുടെ മോശം പെരുമാറ്റം തന്നെ സിനിമയിൽ നിന്നും മാറി നില്ക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

"സത്യത്തില്‍ എന്റെ കഴിഞ്ഞ ചിത്രത്തിലെ മമ്മൂട്ടിയെ അല്ല എനിക്ക് അന്ന് കാണാന്‍ സാധിച്ചത്. പക്ഷെ എന്നെപ്പോലുള്ള പഴയ ആളുകള്‍ക്ക് പിടിച്ച് നില്‍ക്കാനാകാത്ത വിധം ഈ മേഖല മാറിയിരുന്നതിനാല്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ആ ഒരു തിരിച്ചറിവാണ് ഞാന്‍ ഇനി സിനിമയിലേക്കില്ല എന്ന തീരുമാനത്തിലേക്ക് എന്നെ എത്തിച്ചത്." ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ മമ്മൂട്ടിയും ആയി ഒരു തര്‍ക്കം ഉണ്ടായിട്ടില്ലെന്നും വേദനകള്‍ എല്ലാം ഉള്ളില്‍ തന്നെ വെയ്ക്കാന്‍ താന്‍ പഠിച്ച് കഴിഞ്ഞെന്നും ജോര്‍ജ്ജ് കൂട്ടിചേര്‍ത്തു.

"ഒപ്പം ജോലിചെയ്ത ആരുമായും ഞാന്‍ വഴക്കിന് പോയിട്ടില്ല. മമ്മൂട്ടി എന്നോട് മോശമായി പെരുമാറി എന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടും ഇല്ല. അത്തരം കാര്യങ്ങള്‍ എല്ലാം ഞാന്‍ എന്റെ ഉള്ളില്‍ തന്നെ വെയ്ക്കാറാണ് പതിവ്. പക്ഷെ ഞാന്‍ എന്നോട് തന്നെ പറഞ്ഞിട്ടുണ്ട് - മമ്മൂട്ടി ഒരു നല്ല മനുഷ്യന്‍ അല്ല", ജോര്‍ജ്ജ് പറഞ്ഞു.

മമ്മൂട്ടി ഒരു നല്ല കലാകാരന്‍ ആണെങ്കിലും, തിലകനേയും മറ്റും പോലെ ഒരു നടന്‍ എന്ന നിലയില്‍ ഉള്ള കഴിവുകളില്‍ മാത്രം ഉറച്ച് നില്‍ക്കാന്‍ മമ്മൂട്ടിയ്ക്ക് ആയില്ല എന്നതാണ് അദ്ദേഹത്തിന്റെ പരാജയം എന്ന് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ പറഞ്ഞു. മമ്മൂട്ടി ഒരു സൂപ്പര്‍താരം ആയിപ്പോയതിന്റെ പ്രശ്നം ആണ് ഇതെന്നും ജോര്‍ജ്ജ് പറഞ്ഞു.

കൂടുതല്‍ വായിക്കുക: ManoramaOnline.com



ഈ വിഭാഗത്തിലെ മറ്റ് വാര്‍ത്തകള്‍

വൈക്കം വിജയലക്ഷ്മി തമിഴിലും ഹിറ്റ്

ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍

സുരേഷ് ഗോപി വീണ്ടും

മോഹന്‍ലാലിന്റേയും ഫഹദിന്റേയും സംവിധായകന്‍ ആയി ഗൗതം മേനോന്‍

ശ്യാമപ്രസാദ് വെള്ളിത്തിരയില്‍

ജയസൂര്യ നിര്‍മ്മാതാവാകുന്നു

മധുവും ഷീലയും വീണ്ടും

ഡിസ്കോ ഡഗ്ലസ്സായി രവീന്ദ്രന്‍

ശ്രീകൃഷ്ണപരുന്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് ഗായകനാകുന്നു