View in English | Login »

Malayalam Movies and Songs

മോഹന്‍ലാലിന്റേയും ഫഹദിന്റേയും സംവിധായകന്‍ ആയി ഗൗതം മേനോന്‍





അറിയപ്പെടുന്ന തമിഴ് സംവിധായകനായ ഗൗതം മേനോന്‍ മലയാളത്തിലേക്ക് വരുന്നു എന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഏതായാലും ഗൗതം മേനോന്‍ മലയാളത്തിലേക്ക് കടക്കുന്നത് രണ്ട് ചിത്രങ്ങളും ആയിട്ടാണ് എന്ന് സ്ഥിരീകരിച്ചു - ഒന്നില്‍ മോഹന്‍ലാല്‍ മറ്റൊന്നില്‍ ഫഹദ് ഫാസില്‍. മലയാളിയായ ഗൗതം മേനോന്‍ തമിഴിലും തെലുങ്കിലും അറിയപ്പെടുന്ന സംവിധായകനാണ്. ബോളിവുഡില്‍ പോലും കൈവെച്ച ഗൗതം മേനോന്‍, പക്ഷെ ഇത് വരെ മലയാളത്തിലേക്ക് ചുവട് വെച്ചിരുന്നില്ല. ഗൗതമിന്റെ രണ്ട് മലയാള ചിത്രങ്ങളും മരിക്കാര്‍ ഫിലിംസ് ആയിരിക്കും നിര്‍മ്മിക്കുക.

രണ്ട് ചിത്രങ്ങളുടെ കഥയും തന്റെത് തന്നെ ആയിരിക്കും എന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. മോഹന്‍ലാലിനോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരു അവസരം കാത്തിരിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍, സൂര്യയോടൊപ്പം ധ്രുവ നത്ചത്തിരം എന്ന തമിഴ് ചിത്രത്തിന്റെ പ്രവര്‍ത്തനത്തിലാണ് സംവിധായകന്‍. ചിത്രം അസാധാരണമായി വൈകുന്നതിന് പിന്നില്‍ സൂര്യയ്ക്ക് ഈ ചിത്രത്തോടുള്ള താല്‍പര്യക്കുറവാണ് എന്ന് ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണ് എന്ന് ഗൗതം മേനോന്‍ വ്യക്തമാക്കി. ധ്രുവ നത്ചത്തിരത്തിന്റെ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെന്നും, അതാണ് ചിത്രം വൈകാന്‍ കാരണം എന്നും ഗൗതം പറഞ്ഞു. ഗീതാഞ്ജലി എന്ന ചിത്രത്തില്‍ ഡോ. സണ്ണിയുടെ വേഷത്തില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഫഹദ് ഫാസിലിന്റെ രണ്ട് ചിത്രങ്ങള്‍ ഇനിയും പുറത്തിറങ്ങാനുണ്ട് - ആര്‍ടിസ്റ്റ് എന്ന ചിത്രവും, ഒളിപ്പോര് എന്ന ചിത്രവും.

കടപ്പാട്: OneIndia



ഈ വിഭാഗത്തിലെ മറ്റ് വാര്‍ത്തകള്‍

വൈക്കം വിജയലക്ഷ്മി തമിഴിലും ഹിറ്റ്

ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍

സുരേഷ് ഗോപി വീണ്ടും

ശ്യാമപ്രസാദ് വെള്ളിത്തിരയില്‍

ജയസൂര്യ നിര്‍മ്മാതാവാകുന്നു

"മമ്മൂട്ടി എന്റെ സിനിമാജീവിതത്തെ കൊന്നു" - കെ ജി ജോര്‍ജ്ജ്

മധുവും ഷീലയും വീണ്ടും

ഡിസ്കോ ഡഗ്ലസ്സായി രവീന്ദ്രന്‍

ശ്രീകൃഷ്ണപരുന്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് ഗായകനാകുന്നു