താരുണ്യ സ്വപ്നങ്ങള്‍ ...
ചിത്രം | കളിയല്ല കല്ല്യാണം (1968) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എസ് ജാനകി, പി ജയചന്ദ്രൻ, ലത രാജു |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 താരുണ്യസ്വപ്നങ്ങൾ നീരാടാനിറങ്ങുന്നു താവകമിഴിയാകും മലർപ്പൊയ്കയിൽ താവകമിഴിയാകും മലർപ്പൊയ്കയിൽ കാണാത്ത കല്പടവിൽ കളിയാക്കാനിരിക്കുന്നു മാനസകാമദേവൻ മലരമ്പൻ മാനസ കാമദേവൻ മലരമ്പൻ (താരുണ്യ...) സങ്കല്പസുന്ദരിമാർ ഹൃദയത്തിൽ വിരിയുന്ന കുങ്കുമപൂവനത്തിൽ പൂ നുള്ളുന്നു വെണ്മാടക്കെട്ടിലതാ വെറ്റിലത്താലവുമായ് വെണ്മേഘപ്പെൺകൊടിമാർ സല്ലപിക്കുന്നു (താരുണ്യ...) പാതിരാപ്പന്തലിൽ വാസന്ത രാത്രി തന്റെ മോതിരം മാറ്റുന്ന മുഹൂർത്തമെത്തി ഈ രാഗവസന്തത്തിൽ ആരാമസുഗന്ധത്തിൽ മാരന്റെ മണിമാറിൽ മയങ്ങട്ടെ ഞാൻ മാരന്റെ മണിമാറിൽ മയങ്ങട്ടെ ഞാൻ (താരുണ്യ...) ---------------------------------- Added by devi pillai on October 20, 2010 thaarunya swapnangal neeraadaanirangunnu thaavakamizhiyaakum malarppoykayil kaanatha kalppadavil kaliyaakkaanirikkunnu maanasakaamadevan malaramban maanasakaamadevanmalaramban sankalpasundarimar hridayathil viriyunna kunkumappoovanathil poonullunnu venmaadakkettilathaa vettilathaalavumaay venmekhappenkodimaar sallapikkunnu paathiraappanthalil vaasantha raathrithante mothiram mattunnamuhoorthamethi eeraagavasanthathin aaraamasugandhathil maarante manimaaril mayangatte njan maarante manimaaril mayangatte njan |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇതുവരെ പെണ്ണൊരു
- ആലാപനം : എല്‍ ആര്‍ ഈശ്വരി, ലത രാജു, ശ്രീലത നമ്പൂതിരി | രചന : ഡോ ബാലകൃഷ്ണന്‍ | സംഗീതം : എ ടി ഉമ്മര്‍
- മിടുമിടുക്കന്‍ മീശക്കൊമ്പന്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി, ശ്രീലത നമ്പൂതിരി | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- കണ്ണില്‍ സ്വപ്നത്തില്‍
- ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍
- മലര്‍ക്കിനാവിന്‍ മണിമാളികയുടെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍