View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീരൊഴുക്കാൻ പിറന്നതല്ലോ ...

ചിത്രംബാല നാഗമ്മ (1982)
ചലച്ചിത്ര സംവിധാനംകെ ശങ്കര്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംഇളയരാജ
ആലാപനംപി സുശീല, ഷെറിന്‍ പീറ്റേര്‍സ്‌

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

neerozhukkaan pirannathallo chola
nizhal virikkaan vidarnnathallo paala
neerozhukkaan pirannathallo chola
nizhal virikkaan vidarnnathallo paala
kanippoomkudame manipponvilakke
nalla kaariyamennaal oru kaaranamundu
athu neeyariyum kaalam varum naale
neerozhukkaan pirannathallo chola
nizhal virikkaan vidarnnathallo paala

janakante puthri seetha mannil jananam punarnna shobha
asuran amaran pirannu athu eeshwaran vidhicha paatha
janakante puthri seetha mannil jananam punarnna shobha
asuran amaran pirannu athu eeshwaran vidhicha paatha
nee pirannathu poraadaanalle meethe nyaayathode bhoo vaazhaanalle
ninne thaaraattuvaan paaloottuvaan thaayaayaval njaane
neerozhukkaan pirannathallo chola
nizhal virikkaan vidarnnathallo paala

udayaranjini meetti mannil unarum azhaku raani
mizhikal ayaykkum doothu athu parayum mozhikalethu
udayaranjini meetti mannil unarum azhaku raani
mizhikal ayaykkum doothu athu parayum mozhikalethu
njaan bharikkum saamraajyamunde - kaalam
per vilikkum sthree raaniyennu
ithu neer vegame aasaashame paaraakeyum paadu

neerozhukkaan pirannathallo chola
nizhal virikkaan vidarnnathallo paala
neerozhukkaan pirannathallo chola
nizhal virikkaan vidarnnathallo paala
kanippoomkudame manipponvilakke
nalla kaariyamennaal oru kaaranamundu
athu neeyariyum kaalam varum naale
neerozhukkaan pirannathallo chola
nizhal virikkaan vidarnnathallo paala
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നീരൊഴുക്കാൻ പിറന്നതല്ലോ ചോല
നിഴൽ വിരിക്കാൻ വിടർന്നതല്ലോ പാല
നീരൊഴുക്കാൻ പിറന്നതല്ലോ ചോല
നിഴൽ വിരിക്കാൻ വിടർന്നതല്ലോ പാല
കണിപ്പൂംകുടമേ മണിപ്പൊൻ വിളക്കേ
നല്ല കാര്യമെന്നാൽ ഒരു കാരണമുണ്ട്
അത് നീയറിയും കാലം വരും നാളെ
നീരൊഴുക്കാൻ പിറന്നതല്ലോ ചോല
നിഴൽ വിരിക്കാൻ വിടർന്നതല്ലോ പാല

ജനകന്റെ പുത്രി സീത മണ്ണിൽ ജനനം പുണർന്നു ശോഭ
അസുരൻ അമരൻ പിറന്നു അത് ഈശ്വരൻ വിധിച്ച പാത
ജനകന്റെ പുത്രി സീത മണ്ണിൽ ജനനം പുണർന്നു ശോഭ
അസുരൻ അമരൻ പിറന്നു അത് ഈശ്വരൻ വിധിച്ച പാത
നീ പിറന്നത് പോരാടാനല്ലേ മീതെ ന്യായത്തോടെ ഭൂ വാഴാനാല്ലേ
നിന്നെ താരാട്ടുവാൻ പാലൂട്ടുവാൻ തായായവൾ ഞാനേ
നീരൊഴുക്കാൻ പിറന്നതല്ലോ ചോല
നിഴല്‍ വിരിക്കാന്‍ വിടര്‍ന്നതല്ലോ പാല

ഉദയാരഞ്ജിനി മീട്ടി മണ്ണിൽ ഉണരും അഴകു റാണി
മിഴികൾ അയയ്ക്കും ദൂത് അത് പറയും മൊഴികളേത്
ഉദയാരഞ്ജിനി മീട്ടി മണ്ണിൽ ഉണരും അഴകു റാണി
മിഴികൾ അയയ്ക്കും ദൂത് അത് പറയും മൊഴികളേത്
ഞാൻ ഭരിക്കും സാമ്രാജ്യമുണ്ടേ - കാലം
പേർ വിളിക്കും സ്ത്രീ റാണിയെന്ന്
ഇത് നീർ വേഗമേ ആകാശമേ പാരാകെയും പാട്

നീരൊഴുക്കാൻ പിറന്നതല്ലോ ചോല
നിഴൽ വിരിക്കാൻ വിടർന്നതല്ലോ പാല
കണിപ്പൂംകുടമേ മണിപ്പൊൻ വിളക്കേ
നല്ല കാര്യമെന്നാൽ ഒരു കാരണമുണ്ട്
അത് നീയറിയും കാലം വരും നാളെ
നീരൊഴുക്കാൻ പിറന്നതല്ലോ ചോല
നിഴൽ വിരിക്കാൻ വിടർന്നതല്ലോ പാല


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മ തന്‍ ദുഖത്തെ
ആലാപനം : ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ഇളയരാജ
മന്മഥ രാഗങ്ങളേ
ആലാപനം : വാണി ജയറാം   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ഇളയരാജ
കൂന്തലിന്മേല്‍ മേഘം വന്നു
ആലാപനം : കെ ജെ യേശുദാസ്, ബി എസ് ശശിലേഖ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ഇളയരാജ
പള്ളിയറയില്‍ മല്ലികപ്പൂ
ആലാപനം : ഷെറിന്‍ പീറ്റേര്‍സ്‌   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ഇളയരാജ
സംഗീതം
ആലാപനം : വാണി ജയറാം   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ഇളയരാജ
ഹമ്മിങ്ങ്
ആലാപനം : ബി എസ് ശശിലേഖ   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ഇളയരാജ