Onnaam Kombathe ...
Movie | Ottamandaaram (2014) |
Movie Director | Vinod Mankara |
Lyrics | Vinod Mankara |
Music | Ramesh Narayan |
Singers | Shweta Mohan |
Lyrics
Lyrics submitted by: Indu Ramesh Onnaam kompathe... onnaam kompathe poomarakkompathe poovaalan poonkili omalaale.. ponninkudathinte poonkavil thunchathe chanthamiyanna poo kaanaan vaa.. ochayundaakkaathe ethanam nee ninte thooval vithaanam minukkidenam... raareeri raaraaro raareero raareeri raaraaro... raareeri raaraaro raareero raareeri raaraaro... Poonilaappoonchola aathiraa ponkulir poompaatta chumbicha maarivillum omana.. kan thurannammaye nokkumpol naalppaamarathinte kaattum venam.. pinne kaalile paadasarangal kilukkaathe minnaaminungum ananjidenam... Sandhya than udyaanavalliyil mottitta vaasanappookkalumere venam.. swapnathil melle chirichu neentheeduvaan mailaanchi kondoru thoni venam.. pinne konchi chirikkuvaan ammaykku novaatha jeevanil ninteyorumma venam... Onnaam kompathe poomarakkompathe poovaalan poonkili omalaale... raareeri raaraaro raareero raareeri raaraaro... raareeri raaraaro raareero raareeri raaraaro... umm.. umm.. umm... umm.. umm... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഒന്നാം കൊമ്പത്തെ... ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ പൂവാലൻ പൂങ്കിളി ഓമലാളേ.. പൊന്നിൻകുടത്തിന്റെ പൂങ്കവിൾതുഞ്ചത്തെ ചന്തമിയന്ന പൂ കാണാൻ വാ.. ഒച്ചയുണ്ടാക്കാതെ എത്തണം നീ നിന്റെ തൂവൽവിതാനം മിനുക്കിടേണം... രാരീരി രാരാരോ രാരീരോ രാരീരി രാരാരോ... രാരീരി രാരാരോ രാരീരോ രാരീരി രാരാരോ... പൂനിലാപ്പൂഞ്ചോലയാതിരാപ്പൊൻകുളിർ പൂമ്പാറ്റ ചുംബിച്ച മാരിവില്ലും ഓമന.. കൺ തുറന്നമ്മയെ നോക്കുമ്പോൾ നാൽപ്പാമരത്തിന്റെ കാറ്റും വേണം.. പിന്നെ കാലിലെ പാദസരങ്ങൾ കിലുക്കാതെ മിന്നാമിനുങ്ങും അണഞ്ഞിടേണം... സന്ധ്യ തൻ ഉദ്യാനവല്ലിയിൽ മൊട്ടിട്ട വാസനപ്പൂക്കളുമേറെ വേണം.. സ്വപ്നത്തിൽ മെല്ലെ ചിരിച്ചു നീന്തീടുവാൻ മൈലാഞ്ചി കൊണ്ടൊരു തോണി വേണം.. പിന്നെ കൊഞ്ചിച്ചിരിക്കുവാനമ്മയ്ക്കു നോവാത്ത ജീവനിൽ നിന്റെയൊരോർമ്മ വേണം... ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ പൂവാലൻ പൂങ്കിളി ഓമലാളേ.. രാരീരി രാരാരോ രാരീരോ രാരീരി രാരാരോ... രാരീരി രാരാരോ രാരീരോ രാരീരി രാരാരോ... ഉം... ഉം... ഉം... ഉം... ഉം.... |
Other Songs in this movie
- Mampoo Pozhikkunna
- Singer : Sujatha Mohan | Lyrics : Vinod Mankara | Music : Ramesh Narayan
- Aaru Vaanguminnaaru Vaangumee
- Singer : Madhusree Narayan, Vijay Yesudas | Lyrics : Changampuzha, Vinod Mankara | Music : Ramesh Narayan