View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ ...

ചിത്രംനാത്തൂന്‍  (1974)
ചലച്ചിത്ര സംവിധാനംകെ നാരായണന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീദേവി പിള്ള

വരികള്‍

Lyrics submitted by: Sreedevi Pillai

kaarthika njattuvela thudangiyallo
kaayathira njorikal thilangiyallo
kulirin malaruthirum paathiraavil
koottinu porumo painkiliye

podiyarichoru tharaam puzhungiya kappa tharaam
ponne nin kanninokkum karimeen varuthu tharaam
valavarakkullilente thazhappaay virichu tharaam
vaikkam kaayalile kuliru tharaam
kuliru tharaam


nadayile vilakkananju thodiyile poovulanju
naanichu kaattalakal kaadinte kathakadachu
karimukil kaavadikal maanathu niranirachu
kallee neeyiniyum pinakkamaano
pinakkamaano?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാർത്തിക ഞാറ്റുവേല തുടങ്ങിയല്ലോ
കായൽത്തിര ഞൊറികൾ തിളങ്ങിയല്ലോ
കുളിരിൻ മലരുതിരും പാതിരാവിൽ
കൂട്ടിനു പോരുമോ പൈങ്കിളിയേ?
(കാർത്തിക..)

പൊടിയരിച്ചോറു തരാം പുഴുങ്ങിയ കപ്പ തരാം
പൊന്നേ നിൻ കണ്ണിനൊക്കും കരിമീൻ വറുത്തു തരാം
വളവരയ്ക്കുള്ളിലെന്റെ തഴപ്പായ് വിരിച്ചു തരാം
വൈക്കംകായലിലെ കുളിരു തരാം
കുളിരു തരാം
(കാർത്തിക..)

നടയിലെ വിളക്കണഞ്ഞു തൊടിയിലെ പൂവുലഞ്ഞു
നാണിച്ചു കാറ്റലകൾ കാടിന്റെ കതകടച്ചു
കരിമുകിൽകാവടികൾ മാനത്തു നിറ നിറച്ചു
കള്ളീ നീയിനിയും പിണക്കമാണോ
പിണക്കമാണോ?
(കാർത്തിക..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സത്യത്തിൻ ചിറകൊടിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
യേശുമാതാവേ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഒരു കണ്ണിൽ ഒരു കടൽ
ആലാപനം : കെ ജെ യേശുദാസ്, എല്‍ ആര്‍ അഞ്ജലി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കവിളത്തു കണ്ണൊരു
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌