View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണെഴുതി പൊട്ടുതൊട്ട് ...

ചിത്രംടൂറിസ്റ്റ്‌ ബംഗ്ലാവ്‌ (1975)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംസുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Sreedevi Pillai

kannezhuthippottuthottu kallumalacharthiyappol
kannanthalippoovinenthu naanam
oru kalyanappenninte naanam

thaamarathoniyulla kulirkattu vannuninne
premichathorthukondo
kalivakkothi kavililnulli
kaikottichirichathumorthukondo
nanam ee nanamenthe
kaananazhakulla kattupoove

thaazhampoomethayulla kulirkattu ninnarikil
daahichuvannathortho
ariyathetho lahariyil ninte
kaivalakaludachathumorthukondo
nanam ee nanamenthe
kananazhakulla kattupoove
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

കണ്ണെഴുതി പൊട്ടു തൊട്ട് കല്ലുമാല ചാര്‍ത്തിയപ്പോള്‍
കണ്ണാന്തളിപ്പൂവിനെന്തു നാണം
ഒരു കല്യാണപ്പെണ്ണിന്റെ നാണം (കണ്ണെഴുതി...)

താമരത്തോണിയുള്ള കുളിര്‍ കാറ്റു വന്നു നിന്നെ (2)
പ്രേമിച്ചതോര്‍ത്തു കോണ്ടോ
കളിവാക്കോതി കവിളില്‍ നുള്ളി
കൈ കൊട്ടിച്ചിരിച്ചതും ഓര്‍ത്തു കൊണ്ടോ
നാണം ഈ നാണമെന്തേ
കാണാനഴകുള്ള കാട്ടു പൂവേ (കണ്ണെഴുതി...)


താഴമ്പൂ മെത്തയുള്ള കുളിര്‍ കാറ്റു നിന്നരികില്‍ (2)
ദാഹിച്ചു വന്നതോര്‍ത്തോ
അറിയാതേതോ ലഹരിയില്‍ നിന്റെ
കൈവളകള്‍ ഉടച്ചതും ഓര്‍ത്തു കൊണ്ടോ
നാണം ഈ നാണമെന്തേ
കാണാനഴകുള്ള കാട്ടു പൂവേ (കണ്ണെഴുതി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രേമത്തിനു കണ്ണില്ല
ആലാപനം : കൊച്ചിന്‍ ഇബ്രാഹിം, സീറോ ബാബു   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കളിവിളക്കിൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ചെല്ലു ചെല്ലു മേനകേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാനല്‍ ജലത്തിന്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍