View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവേ അരിമുല്ലപ്പൂവേ ...

ചിത്രംഎന്നു നാഥന്റെ നിമ്മി (1986)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനകലാധരന്‍ (കല അടൂര്‍)
സംഗീതംശ്യാം
ആലാപനംകെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010
 
പൂവേ അരിമുല്ലപ്പൂവേ
പൂവേ അരിമുല്ലപ്പൂവേ
മഞ്ഞിൽ കുളിച്ച് നാണം കുണുങ്ങി
നിൻ മിഴിക്കോണുകളിൽ
ഒന്നല്ലോരായിരം മോഹങ്ങൾ
പൂവേ പൂവേ അരിമുല്ലപ്പൂവേ
പൂവേ അരിമുല്ലപ്പൂവേ

എങ്ങുമേ ഇന്നോണപ്പൂവുകൾ
ചിങ്ങനിലാവും പൊന്നൊർമ്മയും
മാലതിപ്പൂവും ചേലിലായ്
കൈതയും പൂത്തു ചെന്താമരേ (2)
നക്ഷത്രക്കണ്ണുമായ് പിച്ചകം
കൊച്ചിളം കാറ്റിലാടി ചെമ്പകം
നിര നിരയായി പൂക്കളമെങ്ങുമേ
പുളകിതമായ് വാണതും പൂവേ പൂവേ

നെന്മേനി വാകകൾ പൂത്തല്ലോ
പൊന്മാനിണയുമായ് പോയല്ലോ
പൂമരക്കൊമ്പിൽ ദാഹമായ്
പൂങ്കുയിൽ കൂഹൂ കൂകുന്നു (2)
മുത്തണി മാലകൾ ചാർത്തീടാം
ചിത്തിര തോണിയേറി പോയിടാം
തിരുമധുരം തന്നിടാം എന്നുമേ
ഒരു കരളായി ചേർന്നിടാം പൂവേ പൂവേ



Added by devi pillai on October 4, 2010
poove arimullappoove
poove arimullappoove
manjil kulichu naanam kunungi
nin mizhikkonukalil
onnalloraayiram mohangal

engume innonapoovukal
chinganilaavum ponnormayum
maalathippovum chelilaay
kaithayum poothu chenthaamare
nakshathrakkannumaay pichakam
kochilam kaattilaadi chempakam
niranirayaayi pookkalengume
pulakithamaay vaanathum poove poove

nenmeni vaakakal poothallo
ponmaaninayumaay poyallo
poomarakkompil daahamay
poonkuyil kuhoo kookunnu
muthanimaalakal chaarthidaam
chithirathoniyeri poyidaam
thirumadhuram thannidaam ennume
orukaralaayi chernnidaam poove poove


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശരത്കാല രാവും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
ചെമ്പനീര്‍പ്പൂ പോലെന്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
സന്ധ്യകളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
ഉള്ളം തുള്ളി
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
പൂവേ അരിമുല്ലപ്പൂവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കലാധരന്‍ (കല അടൂര്‍)   |   സംഗീതം : ശ്യാം