മുത്തേ പൊന്മുത്തേ ...
ചിത്രം | സ്ത്രീധനം (1975) |
ചലച്ചിത്ര സംവിധാനം | എ ടി അബു |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
വരികള്‍
Lyrics submitted by: Sreedevi Pillai muthe... ponmuthe... muthe ponmuthe maniyarayavasaanamorungi ente manithathayathinullil kudungi madanappoomanam konda manavaatti ente thankakkatti manam niranjini ninne thazhukikkotte onnurummikkotte arakkakathazhake nee mayangunna chelunokki purampokkilivanennum mizhichirunnu ininjaani thalir meni thazhukikkondilam choodil adimudi lahariyil muzhukikkotte njanonnurangikkotte? thirinjum marinjum njaana puramthinnappadiyil veenumineerum nunanjennum kazhinjirunnu ini njaanee manicheppinnithalonnu thurannotte athil ninnum manimuthonnadarthikkotte njanonnadarthikkotte | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മുത്തേ പൊന്മുത്തേ... മണിയറ അവസാനമൊരുങ്ങീ - എന്റെ മണിത്തത്ത അതിനുള്ളില്‍ കുടുങ്ങി മദനപ്പൂമണം കൊണ്ട മണവാട്ടി എന്റെ തങ്കക്കട്ടി മനം നിറഞ്ഞിനി നിന്നെ തഴുകിക്കോട്ടെ ഒന്നുരുമ്മിയ്‌ക്കോട്ടെ... അറയ്ക്കകത്തഴകേ നീ മയങ്ങുന്ന ചേലും നോക്കി പുറമ്പോക്കിലിവനെന്നും മിഴിച്ചിരുന്നു ഇനിഞാനിത്തളിര്‍മേനി തഴുകിക്കൊണ്ടിളം ചൂടില്‍ അടിമുടിലഹരിയില്‍ മുഴുകിക്കോട്ടെ ഞാനൊന്നുറങ്ങിയ്‌ക്കോട്ടെ... തിരിഞ്ഞും മറിഞ്ഞും - ഞാനാ പുറംതിണ്ണപ്പടിയില്‍ വീ- ണുമിനീരും നുണഞ്ഞെന്നും കഴിഞ്ഞിരുന്നു ഇനിഞാനീ മണിച്ചെപ്പി- ന്നിതളൊന്നു തുറന്നോട്ടെ അതില്‍ നിന്നും മണിമുത്തൊന്നടര്‍ത്തിക്കോട്ടെ ഞാനൊന്നടര്‍ത്തിയ്‌ക്കോട്ടെ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂർണ്ണ ചന്ദ്രിക
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എംഎസ് ബാബുരാജ്
- മിണ്ടാപ്പെണ്ണുങ്ങൾ
- ആലാപനം : വാണി ജയറാം | രചന : ബിച്ചു തിരുമല | സംഗീതം : എംഎസ് ബാബുരാജ്
- പാലഞ്ചും
- ആലാപനം : സീറോ ബാബു | രചന : പി എ സയ്യദ് | സംഗീതം : എംഎസ് ബാബുരാജ്
- ആസ്വാദകരേ വരൂ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ | സംഗീതം : എംഎസ് ബാബുരാജ്
- മോഹമല്ലികേ
- ആലാപനം : കെ പി ചന്ദ്രമോഹൻ | രചന : ബിച്ചു തിരുമല | സംഗീതം : എംഎസ് ബാബുരാജ്