View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാലഞ്ചും ...

ചിത്രംസ്ത്രീധനം (1975)
ചലച്ചിത്ര സംവിധാനംഎ ടി അബു
ഗാനരചനപി എ സയ്യദ്
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംസീറോ ബാബു

വരികള്‍

Lyrics submitted by: Sreedevi Pillai

paalanchum punchirithanchum
maadathe munthirisathe
njaaninnoru kessum koodippaadaam- ninne
pulakappoonthailam kondu moodaam

madinitaye kaashinuvendi
pandathe kaaranavanmaar
pidikoodiyathaanee kulumaalu allo
sthreedhanamenna pulivaalu
paavappettavarkkaaninnedangerum museebathum
paavangalu njammalu neerum pole - karale
paavangal njammalu thengum pole

rabbin kalppana marannu palapala
chittakalannu nadappaakki
kalbinukoode nirakkaathoro
kundamandikalundaakki
ingane kaalam thallimarinjallo
punnaaramuthe
nammilumeegathi vannu pinanjallo

manathasha poonkuyil paadum
khalbin raagamalankaaram
manimaarilimbam thullum
dambathimarude sringaram
muthanimaarodothu rasikkoole
maharinte nemam
mukkiyamaanathu nammal marakkaruthe
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പാലഞ്ചും പുഞ്ചിരിതഞ്ചും മാടത്തേ മുന്തിരിസത്തേ
ഞാനിന്നൊരു കെസ്സും കൂടിപ്പാടാം നിന്നെ
പുളകപ്പൂന്തൈലം കൊണ്ടു മൂടാം

മടിനിറയെ കാശിനുവേണ്ടി പണ്ടത്തെ കാരണവന്മാര്‍
പിടികൂടിയതാണീ കുലുമാല് - അള്ളോ
സ്ത്രീധനമെന്ന പുലിവാല്
പാവപ്പെട്ടവര്‍ക്കാണിന്നെടങ്ങേറും മുസീബത്തും
പാവങ്ങള് ഞമ്മളുനീറും പോലെ - കരളേ
പാവങ്ങള് ഞമ്മളുതേങ്ങും പോലെ

റബ്ബിന്‍ കല്‍പ്പന മറന്നു പലപല
ചിട്ടകളന്നു നടപ്പാക്കി
കല്‍ബിനുകൂടെ നിരക്കാതോരോ
കുണ്ടാമണ്ടികളുണ്ടാക്കി
ഇങ്ങനെ കാലം തള്ളിമറിഞ്ഞല്ലോ
പുന്നാരമുത്തേ
നമ്മിലുമീഗതി വന്നുപിണഞ്ഞല്ലോ

മനതാശപ്പൂങ്കുയില്‍ പാടും ഖല്‍ബിന്‍ രാഗമലങ്കാരം
മണിമാറിലിമ്പം തുള്ളും
ദമ്പതിമാരുടെ ശൃംഗാരം
മുത്തണിമാരോടൊത്തു രസിക്കൂലേ
മഹറിന്റെ നേമം
മുക്കിയമാണതു നമ്മള്‍ മറക്കരുതേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുത്തേ പൊന്മുത്തേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൂർണ്ണ ചന്ദ്രിക
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മിണ്ടാപ്പെണ്ണുങ്ങൾ
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആസ്വാദകരേ വരൂ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മോഹമല്ലികേ
ആലാപനം : കെ പി ചന്ദ്രമോഹൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എംഎസ്‌ ബാബുരാജ്‌