View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആയിരമായിരം ...

ചിത്രംഇന്‍സ്പെക്ടര്‍ (1968)
ചലച്ചിത്ര സംവിധാനംഎം കൃഷ്ണന്‍ നായര്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Jay Mohan

Aayiram aayiram kanyakamaar
Anuraaga malarvana sundarimaar
Jeevitha yaathrayil ennarikathaay
Ee vazhiyennum vannu
Ee vazhiyennum vannu

Aayiram aayiram...

Athiloruthi maathram manassinullil
Anuvaadamillaathe virunninethi (2)
Sangalpaseemayile mundirikkudilinkal
Sangeetham mooli mooli virunninethi

Aayiram aayiram...

Kandappol thanneyaa kanninakal
Karineela thumbikalaay parannuvannu (2)
Maamakaswapnangal than maakanda vanangalil
Maadhuri thedi thedi parannuvannu

Aayiram aayiram...

Poovukondullori changalakal ente
Jeevante jeevane varinjuketti (2)
Marannalum marakkaatha maaychaalum maayaatha (2)
Madhuramaam vedanayil varinjuketti

Aayiram aayiram kanyakamaar...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആയിരമായിരം കന്യകമാര്‍
അനുരാഗമലര്‍വന സുന്ദരിമാര്‍
ജീവിതയാത്രയിലെന്നരികത്തായ്
ഈവഴിയെന്നും വന്നൂ
ഈവഴിയെന്നും വന്നൂ

ആയിരമായിരം ...

അതിലൊരുത്തിമാത്രം മനസ്സിനുള്ളില്‍
അനുവാദമില്ലാതെ വിരുന്നിനെത്തി (2)
സങ്കല്‍പ്പ സീമയിലെ മുന്തിരിക്കുടിലിനുള്ളില്‍
സംഗീതം മൂളിമൂളി വിരുന്നിനെത്തി

ആയിരമായിരം ...

കണ്ടപ്പോള്‍ത്തന്നെയാ കണ്ണിണകള്‍
കരിനീലത്തുമ്പികളായ് പറന്നുവന്നു (2)
മാമകസ്വപ്നങ്ങള്‍തന്‍ മാകന്ദവനങ്ങളില്‍
മാധുരിതേടിത്തേടി പറന്നുവന്നു

ആയിരമായിരം ...

പൂവുകൊണ്ടുള്ളോരി ചങ്ങലകള്‍ എന്റെ
ജീവന്റെ ജീവനെ വരിഞ്ഞുകെട്ടി (2)
മറന്നാലും മറക്കാത്ത മായ്ചാലും മായാത്ത (2)
മധുരമാം വേദനയില്‍ വരിഞ്ഞുകെട്ടി

ആയിരമായിരം കന്യകമാര്‍...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനവില്‍ ഞാന്‍ തീര്‍ത്ത
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മധുവിധുദിനങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്, സി എം ലക്ഷ്മി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പതിനേഴാം ജന്മദിനം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ദാറ്റ്‌ നവമ്പര്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കറുത്തവാവാം
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌