View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തന്നെ കാമിച്ചീടാതെ ...

ചിത്രംയുദ്ധകാണ്ഡം (1977)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ രാഘവന്‍
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Thanne kaamicheedaathe naariye kaamikkayum
thanne kaamichavale than parithyajikkayum
thannekkaal balavaanodere malsarikkayum
thannethaanariyaathe cheytheedunnavan moodan

ulppoovil kruthyangale samshayichanudinam
kshipraaradha karmmam chiraal cheytheedunnavan moodan
anyamandirathinkal chollaathe chellukayum
thannodu chodiyaathe thaanerepparakayum
uddhathanaayullavan thanne viswasikkayum
badha modena cheytheedunnavan mahaa moodan

oruthan paapakarmmam cheytheedilathin falam
parakkeyulla mahaajanangalkkokke thattum
kaalathaal mochicheedaamaapathu mattullorkkum
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

തന്നെ കാമിച്ചീടാതെ നാരിയേ കാമിക്കയും
തന്നെ കാമിച്ചവളെ താന്‍ പരിത്യജിയ്ക്കയും
തന്നെക്കാള്‍ ബലവാനോടേറെ മത്സരിക്കയും
തന്നെത്താനറിയാതെ ചെയ്തീടുന്നവന്‍ മൂഢന്‍

ഉള്‍പ്പൂവില്‍ കൃത്യങ്ങളേ സംശയിച്ചനുദിനം
ക്ഷിപ്രാരഥകര്‍മ്മം ചിരാല്‍ ചെയ്തീടുന്നവന്‍ മൂഢന്‍
അന്യമന്ദിരത്തിങ്കല്‍ ചൊല്ലാതെ ചെല്ലുകയും
തന്നോടു ചോദിയാതെ താനേറെപ്പറകയും
ഉദ്ധതനായുള്ളവന്‍ തന്നെ വിശ്വസിക്കയും
ബദ്ധമോദേന ചെയ്തീടുന്നവന്‍ മഹാമൂഢന്‍

ഒരുത്തന്‍ പാപകര്‍മ്മം ചെയ്തീടിലതിന്‍ ഫലം
പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെ തട്ടും
കാലത്താല്‍ മോചിച്ചീടാമാപത്തു മറ്റുള്ളോര്‍ക്കും
മേലില്‍ താന്‍തന്നെ അനുഭവിക്കും ചിരകാലം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്യാമസുന്ദര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
ഋതുരാജ രഥത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
ഒടുവിലീ യാത്ര തന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
എവിടെയാ വാഗ്ദത്തഭൂമി
ആലാപനം : പി മാധുരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
ഇത്തിരിപ്പൂവേ നീയറിഞ്ഞോ
ആലാപനം : വാണി ജയറാം, ബി വസന്ത   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
പൊന്നും കുടത്തിനൊരു പൊട്ടു
ആലാപനം : വാണി ജയറാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍