View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അറിയാതെ ഇഷ്ടമായി [F‌] ...

ചിത്രംപാണ്ടിപ്പട (2005)
ചലച്ചിത്ര സംവിധാനംറാഫി, മെക്കാര്‍ട്ടിന്‍
ഗാനരചനചിറ്റൂര്‍ ഗോപി
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംജ്യോത്സ്ന രാധാകൃഷ്ണൻ

വരികള്‍

Lyrics submitted by: Jija Subramanian

Ariyaathe ishttamaay ... annu muthaloru sneha chithramaay
melle arikil othungi ninnu nee ... ente ellaamaay
athilere ishtamaay ... enthu parayanamenna chinthayaayi
pinne oru njodi kaathilothi njaan ... ente maathram nee

ee mounam marayaakki ... cheru koottil nammalirunnu
oru vaakkum maruvaakkum ... parayaathe kannu niranju
cheru maanthalir nulliya kaalam ... innormmayilunarum neram
viraham vithumbi hridayam pidanju nee
thengukayaay kaathil (ariyaathe ......)

aarum kothichu pokum manithumbiyaayi neeyen
theeraa kinaavu paadam thiranjethiyente munnil
paattu paadi ninna kaalam ormmayil thelinjidumbol
mizhikal thudachum kaiyethum doorathil nilkkunnu nee
(ariyaathe ......)

aarum arinjidaathe ninakkaayi maathramente
praanan pakuthu nalki urangaathirunna raavil
naattumulla chottil njaanum koottirunnathormmayille
pranayam manassil ennaalum theeraatha sallaapamaayi
(ariyaathe .........)
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

അറിയാതെ ഇഷ്ടമായ് ... അന്നുമുതലൊരു സ്നേഹ ചിത്രമായ്
മെല്ലെ അരികില്‍ ഒതുങ്ങി നിന്നു നീ ... എന്റെ എല്ലാമായ്
അതിലേറെ ഇഷ്ടമായ് ... എന്തു പറയണമെന്ന ചിന്തയായ്
പിന്നെ ഒരു ഞൊടി കാതിലോതി ഞാന്‍ ... എന്റെ മാത്രം നീ

ഈ മൗനം മറയാക്കി ... ചെറു കൂട്ടില്‍ നമ്മളിരുന്നു
ഒരു വാക്കും മറുവാക്കും ... പറയാതെ കണ്ണു നിറഞ്ഞു
ചെറു മാന്തളിര്‍ നുള്ളിയ കാലം ... ഇന്നോര്‍മ്മയിലുണരും നേരം
വിരഹം വിതുമ്പി ഹൃദയം പിടഞ്ഞു നീ
തേങ്ങുകയായ് കാതില്‍ (അറിയാതെ..)

ആരും കൊതിച്ചു പോകും മണിത്തുമ്പിയായ് നീയെന്‍
തീരാ കിനാവു പാടം തിരഞ്ഞെത്തിയെന്റെ മുന്നില്‍
പാട്ടുപാടി നിന്ന കാലം ഓര്‍മ്മയില്‍ തെളിഞ്ഞിടുമ്പോള്‍
മിഴികള്‍ തുടച്ചും കൈയെത്തും ദൂരത്തില്‍ നില്‍ക്കുന്നു നീ
(അറിയതെ..)

ആരും അറിഞ്ഞിടാതെ നിനക്കായ് മാത്രമെന്റെ
പ്രാണന്‍ പകുത്തു നല്‍കി ഉറങ്ങാതിരുന്ന രാവില്‍
നാട്ടുമുല്ല ചോട്ടില്‍ ഞാനും കൂട്ടിരുന്നതോർമ്മയില്ലേ?
പ്രണയം മനസ്സില്‍ എന്നാലും തീരാത്ത സല്ലാപമായി
(അറിയാതെ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലേ മുകിലിന്‍
ആലാപനം : കെ എസ്‌ ചിത്ര, അഫ്‌സല്‍   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
പഞ്ചായത്തിലെ
ആലാപനം : സുജാത മോഹന്‍, അഫ്‌സല്‍   |   രചന : നാദിര്‍ഷാ   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
അറിയാതെ ഇഷ്ടമായി [M‌]
ആലാപനം : വി ദേവാനന്ദ്‌   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
പൊന്‍‌കനവു മിനുക്കും
ആലാപനം : മനോ, രഞ്ജിനി ജോസ്‌, ടിമ്മി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
മയിലിന്‍
ആലാപനം : സുജാത മോഹന്‍, അഫ്‌സല്‍, വിധു പ്രതാപ്‌   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
മയിലിന്‍ [റിമിക്സ്]
ആലാപനം : സുജാത മോഹന്‍, അഫ്‌സല്‍, വിധു പ്രതാപ്‌   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
അറിയാതെ ഇഷ്ടമായ് (D)
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, വി ദേവാനന്ദ്‌   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌