View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന ...

ചിത്രംയക്ഷി (1968)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ലീല

വരികള്‍

Lyrics submitted by: V Madhavan Kutty

Swarnna chaamaram veeshiyethunna
Swapnamaayirunnenkil njan
Swarga seemakal ummavaikkunna
Swapnamaayirunnenkil njan

Harsha lolayaay nithyavum ninte
Hamsa thoolika shayyayil
Vannu poovidumaayirunnu njan
Ennumee parnnashaalayil

Thaavakathmavinullile nithya
daahamayirunnenkil njan
mookamaam nin manoradhathile
mohamaayirunnenkil njan
nritha lolayaay nithyavum ninte
mugdha sankalpamakave
vannu charthikkumayirunnu njan
ennile prema saurabham

gaayaka nin vipanchikayile
gaanamayirunnenkil njan
thaavakanguli laalithamaamoru
thaalamayirunnenkil njan
kalpanakal chirakaniyunna
pushpamangalya raathriyil
vannu chodikkumayirunnu njan
ennile raagamalika
വരികള്‍ ചേര്‍ത്തത്: വി മാധവന്‍ കുട്ടി

സ്വർണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗ സീമകളുമ്മവെക്കുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ

ഹർഷ ലോലയായ് നിത്യവും നിന്റെ
ഹംസ തൂലികാ ശയ്യയിൽ
വന്നു പൂവിടുമായിരുന്നു ഞാൻ
എന്നുമീ പർണ്ണശാലയിൽ.

താവകാത്മാവിനുള്ളിലെ നിത്യ
ദാഹമായിരുന്നെങ്കിൽ ഞാൻ
മൂകമാം നിൻ മനോരഥത്തിലെ
മോഹമായിരുന്നെങ്കിൽ ഞാൻ
നൃത്ത ലോലയായ് നിത്യവും നിന്റെ
മുഗ്ദ്ധ സങ്കൽ‌പ്പമാകവേ
വന്നു ചാർത്തിക്കു മായിരുന്നു ഞാൻ
എന്നിലേ പ്രേമ സൌരഭം

ഗായകാ നിൻ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കിൽ ഞാൻ
താവകാംഗുലി ലാളിതമൊരു
താളമായിരുന്നെങ്കിൽ ഞാൻ
കൽ‌പ്പനകൾ ചിറകണിയുന്ന
പുഷ്പ മംഗല്ല്യ രാത്രിയിൽ
വന്നു ചൂടിക്കുമായിരുന്നു ഞാൻ
എന്നിലേ രാഗ മാലിക


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചന്ദ്രോദയത്തിലെ
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പത്മരാഗപ്പടവുകള്‍ കയറി
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
വിളിച്ചു ഞാന്‍ വിളികേട്ടൂ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ചന്ദ്രോദയത്തിലെ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ