View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മഞ്ഞുകൂട്ടികൾ ...

ചിത്രംവെല്‍ക്കം ടു കൊടൈക്കനാല്‍ (1992)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംരാജാമണി
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Sreedevi Pillai

manjukoottikal thennalaattikal
nenjuzhinju kaalamumma thanna pattukal
poothamaamaram nertha chaamaram
veesiveesi njanurangi
alasasarasa sukhada sayanam
manjukoottikal.........

swaagatham kodaikkanal kulirthadangale
swaagatham thanuppumenja pulthadangale
thamizhu pootha mozhiyudanja mizhikalaayiram
mizhi niranjorazhalaklinja mazhakalaayiram
vasanthakaala paravayaayi maariyenmanam
bhoopadangalil puthiyarekha njaan
achuthandil vettayaadumaazhiyoozhikal
poothamaamaram nertha chaamaram
veesiveesi njanurangi
alasasarasa sukhada sayanam
manjukoottikal.........


pushpathaalamenthidunna mamarangalil
rudraveena meettivannu nithyamaninakal
podiyaninju sruthiyadanja swaravanangalil
pulari vannu thiriyuzhinja sakalasaadhakam
sugandhgavaahi aruvipolithaa anarggalam
paadidunnu njan puthiyagaadhakal
entepattumettupadumee kodaikkanaal
poothamaamaram nertha chaamaram
veesiveesi njanurangi
alasasarasa sukhada sayanam
manjukoottikal.........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മഞ്ഞുകൂട്ടികള്‍ തെന്നലാട്ടികള്‍
നെഞ്ഞുഴിഞ്ഞു കാലമുമ്മതന്ന പാട്ടുകള്‍
പൂത്തമാമരം നേര്‍ത്തചാമരം
വീശി വീശി ഞാനുറങ്ങി
അലസസരസ സുഖദശയനം
മഞ്ഞുകൂട്ടികള്‍............


സ്വാഗതം കൊടൈക്കനാല്‍ കുളിര്‍ത്തടങ്ങളേ
സ്വാഗതം തണുപ്പുമേഞ്ഞ പുല്‍ത്തടങ്ങളേ
തമിഴുപൂത്ത മൊഴിയുടഞ്ഞ മിഴികളായിരം
മിഴിനിറഞ്ഞൊരഴകലിഞ്ഞ മഴകളായിരം
വസന്തകാല പറവയായി മാറിയെന്മനം
ഭൂപടങ്ങളില്‍ പുതിയരേഖഞാന്‍
അച്ചുതണ്ടില്‍ വേട്ടയാടുമാഴിയൂഴികള്‍
പൂത്തമാമരം നേര്‍ത്തചാമരം
വീശി വീശി ഞാനുറങ്ങി
അലസസരസ സുഖദശയനം
മഞ്ഞുകൂട്ടികള്‍............


പുഷ്പതാലമേന്തിടുന്ന മാമരങ്ങളില്‍
രുദ്രവീണമീട്ടിവന്നു നിത്യമൈനകള്‍
പൊടിയണിഞ്ഞു ശ്രുതിയുടഞ്ഞ സ്വരവനങ്ങളില്‍
പുലരിവന്നു തിരിയുഴിഞ്ഞ സകലസാധകം
സുഗന്ധവാഹി അരുവിപോലിതാ അനര്‍ഗ്ഗളം
പാടിടുന്നു ഞാന്‍ പുതിയഗാഥകള്‍
എന്റെപാട്ടുമേറ്റുപാടുമീ കൊടൈക്കനാല്‍
പൂത്തമാമരം നേര്‍ത്തചാമരം
വീശി വീശി ഞാനുറങ്ങി
അലസസരസ സുഖദശയനം
മഞ്ഞുകൂട്ടികള്‍............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാതയോരം
ആലാപനം : എം ജി ശ്രീകുമാർ, മിന്‍മിനി   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജാമണി
സ്വയം മറന്നുവോ
ആലാപനം : എം ജി ശ്രീകുമാർ, ആര്‍ ഉഷ   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജാമണി
മഞ്ഞുകൂട്ടികൾ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജാമണി
സ്വയം മറന്നുവോ [pathos]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : രാജാമണി