View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആടുകൾ മേയുന്ന [F] ...

ചിത്രംഇലവങ്കോട്‌ ദേശം (1998)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by Susie on January 25, 2010

ആടുകള്‍ മേയുന്ന പുല്‍മേട്ടില്‍
ആരിയം കാവിലെ പൂമേട്ടില്‍
തേന്‍കനിയാടുന്ന മാന്തോപ്പില്‍
കാവടിയാടുന്ന കാറ്റേ വാ
നീയിതിലെ വരൂ വരൂ
ഈ വഴിയെ വരൂ വരൂ
ആ ... തേന്‍ കുളിരേ...ആ
ആ ... തേന്‍ കുളിരേ

കാവിലെ ഊഞ്ഞാലില്‍ ആടൂല്ലേ
കാനനമൈനയൊത്താടൂലേ
പൂവിനൊരുമ്മ കൊടുക്കൂലേ
മാങ്കനി തേന്‍ കനി വീഴ്ത്തൂലേ
ഏഴിലം പാലയ്ക്കും പൂ വന്നു കാ വന്നു
കാറ്റേ കാറ്റേ പാടൂ നീ

ഏഴേഴു കന്നിമാര്‍ പൂവിറുത്താടുന്നു
കാറ്റേ കാറ്റേ പാടൂ നീ
പാലയ്ക്കും നീരേകാന്‍ വാ
പാതിരാപ്പൂചൂടാന്‍ വാ ആ ...ആ... (ആടുകള്‍ )

പാഴ്മുളം ചുണ്ടിലും പാലൂട്ടി തേനൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പാല്‍ക്കതിരുണ്ണിയെ പായസച്ചോറൂട്ടി
കാറ്റേ കാറ്റേ പാടൂ നീ
പൊന്നാര്യന്‍ പാടം നീന്തി
പൊന്നാമ്പല്‍ പൂവും ചൂടി
ആ...ആ... (ആടുകള്‍ )

----------------------------------

Added by Susie on April 11, 2010
aadukal meyunna pulmettil
aaariyamkaavile poomettil
thenkaniyaadunna maanthoppil
kaavadiyaadunna kaatte vaa
neeyithile varoo varoo
ee vazhiye varoo varoo
Aa...then kulire...Aa..
Aa...then kulire...

kaavile oonjalil aadoolle
kaanana mainayothaadoole
poovinorumma kodukkoole
maankani thenkani veezhthoole
ezhilam paalaykkum poo vannu kaa vannu
kaatte kaatte paadoo nee

ezhezhu kannimaar pooviruthaadunnu
kaatte kaatte paadoo nee
paalaykkum neerekaan vaa
paathiraappoo choodaan Vaa...Aa...Aa...
(aadukal)

paazhmulam chundilum paalootti thenootti
kaatte kaatte paadoo nee
paalkkathirunniye paayasachorootti
kaatte kaatte paadoo nee
ponnaaryan paadam neenthi
ponnaambal poovum choodi
Aa..Aa... (aadukal)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എങ്ങുനിന്നെങ്ങു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍
ആടുകൾ മേയുന്ന [F]
ആലാപനം : ബിജു നാരായണന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍
ചെമ്പക മലരൊളി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍
നേരം പോയ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍
പാണ്ടി മദ്ദളം
ആലാപനം : സുജാത മോഹന്‍, സി ഒ ആന്റോ, നെപ്പോളിയൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍
എങ്ങുനിന്നെങ്ങു നിന്നീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍
എങ്ങുനിന്നെങ്ങു നിന്നീ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : വിദ്യാസാഗര്‍