View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഋതുരാജ രഥത്തില്‍ ...

ചിത്രംയുദ്ധകാണ്ഡം (1977)
ചലച്ചിത്ര സംവിധാനംതോപ്പില്‍ ഭാസി
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംകെ രാഘവന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

rithu raaja radhathil sakhee nee
varuvaan vaikuvathenthe
hridayathin madhushaalayile
shararaanthalukal koluthi
madhupaathram nirayukayaayi
vipanchikal paadukayaayi
rithu raaja radhathil sakhee nee
varuvaan vaikuvathenthe
varuvaan vaikuvathenthe

chandana vanaveethikalil kulir
chandrika pattu virichu
chanchala malarmizhikal thurannu
chambaka tharukanyakakal
sundaramoru swapnam polen
mandiramaakeyorungi
ninnaramana thedukayaani-
nnen manamaam arayannam
en manamaam arayennam
(ritu raaja radhathil)

kankanamani nadathode
kambitha gaathrathode
kanmani ee rathriyil neeyee
kankana seemayil nilppoo
susmithamadhuraadhara maathala
pushpadalangal vidarthi
nidrayil njaan chaarthum chumbana
mudrakal neeyariyaathe
chumbana mudrakal neeyariyaathe
(rithu raaja radhathil)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ഋതുരാജരഥത്തില്‍ സഖി നീ വരുവാന്‍ വൈകുവതെന്തേ
ഹൃദയത്തിന്‍ മധുശാലയിലെ ശരറാന്തലുകള്‍ കൊളുത്തി
മധുപാത്രം നിറയുകയായി വിപഞ്ജികള്‍ പാടുകയായി
ഋതുരാജരഥത്തില്‍ സഖി നീ വരുവാന്‍ വൈകുവതെന്തേ
വരുവാന്‍ വൈകുവതെന്തേ

ചന്ദനവനവീഥികളില്‍ കുളിര്‍ ചന്ദ്രിക പട്ടു വിരിച്ചു
ചഞ്ചലമലര്‍മിഴികള്‍ തുറന്നു ചമ്പകതരുകന്യകകള്‍
സുന്ദരമൊരു സ്വപ്നം പോലെന്‍ മന്ദിരമാകെയൊരുങ്ങി
നിന്നരമന തേടുകയാണിന്നെന്‍ മനമാമരയന്നം
എന്‍ മനമാമരയന്നം (ഋതുരാജരഥത്തില്‍)

കങ്കണമണിനാദത്തോടെ കമ്പിതഗാത്രത്തോടെ
കണ്മണി ഈ രാത്രിയില്‍ നീയേ കങ്കണസീമയില്‍ നില്‍പ്പൂ
സുസ്മിതമധുരാധരമാതള പുഷ്പദളങ്ങള്‍ വിടര്‍ത്തി
നിദ്രയില്‍ ഞാന്‍ ചാര്‍ത്തും ചുമ്പന മുദ്രകള്‍ നീയറിയാതെ
ചുമ്പന മുദ്രകള്‍ നീയറിയാതെ (ഋതുരാജരഥത്തില്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തന്നെ കാമിച്ചീടാതെ
ആലാപനം : പി ലീല   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
ശ്യാമസുന്ദര
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
ഒടുവിലീ യാത്ര തന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
എവിടെയാ വാഗ്ദത്തഭൂമി
ആലാപനം : പി മാധുരി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
ഇത്തിരിപ്പൂവേ നീയറിഞ്ഞോ
ആലാപനം : വാണി ജയറാം, ബി വസന്ത   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍
പൊന്നും കുടത്തിനൊരു പൊട്ടു
ആലാപനം : വാണി ജയറാം   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : കെ രാഘവന്‍