Vaarmegha Varnnante ...
Movie | Saagara Sangamam (1983) |
Movie Director | K Viswanath |
Lyrics | Sreekumaran Thampi |
Music | Ilayaraja |
Singers | P Jayachandran, P Madhuri |
Lyrics
Lyrics submitted by: Dr. Susie Pazhavarical Vaarmeghavarnnante maaril maalakal gopikamaar poomaalakal kaaminimaar maalakal gopikamaar poomaalakal kaaminimaar Aahaa... kankalil poovidum vennilaavodavan venuvumoothunne - manovenna kavarunne (Vaarmegha) mannu thinna kannanalle mannin nithya naadhanalle (2) kannuneeril gamichone kannichitham kavarnnone mohanamaay venuvoothum mohanangan oruvan nee chelakal kavarnnu chelil dehathaapam theerthavane poonthaana kavithakalil poomanamaay poothavane raaman sodarane - mama maayaa maadhavane (Vaarmegha) vesham ketti nadannone vedanayil chirichone (2) raasaleelayaadiyone raajyabhaaram cheythone geethaartha saagarathaal nee charithram maattiyille geethaartha saagarathaal nee charithram maattiyille neelanaay nikhilanaay kaalamaay nilkkayalle cherusshery gaanathil alakalaay pongiyone raaman sodarane - mama maayaa maadhavane (Vaarmegha) | വരികള്‍ ചേര്‍ത്തത്: ശ്രീകുമാര്‍ എം പണിക്കര്‍ വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍ മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍ മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍ ആഹാ കണ്‍കളില്‍ പൂവിടും വെണ്ണിലാവോടവന്‍ വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ (വാര്‍മേഘ) (ആണ്) മണ്ണുതിന്ന കണ്ണനല്ലേ മന്നിന് നിത്യനാഥനല്ലേ (2) (പെണ്)കണ്ണുനീരില്‍ ഗമിച്ചോനേ കന്നിച്ചിത്തം കവര്‍ന്നോനേ മോഹനമായ് വേണുവൂതും മോഹനംഗം ഒരുവന് നീ (ആണ്) ചേലകള്‍ കവര്‍ന്നു ചേലില് ദേഹതാപം തീര്‍ത്തവനേ പൂന്താന കവിതകളില്‍ പൂമണമായ് പൂത്തവനേ രാമന് സോദരനേ മമ മായാ മാധവനേ (വാര്‍മേഘ) (പെണ്) വേഷംകെട്ടി നടന്നോനേ വേദനയില്‍ ചിരിച്ചോനേ (2) (ആണ്) രാസലീലയാടിയോനേ രാജ്യഭാരം ചെയ്തോനേ ഗീതാര്‍ത്ഥ സാഗരത്താല്‍ നീ ചരിത്രം മാറ്റിയില്ലേ ഗീതാര്‍ത്ഥ സാഗരത്താല്‍ നീ ചരിത്രം മാറ്റിയില്ലേ (പെണ്) നീലനായ് നിഖിലനായ് കാലമായ് നില്ക്കയല്ലേ ചെറുശ്ശേരിഗാനത്തില്‍ അലകളായ് പൊങ്ങിയോനേ രാമന് സോദരനേ മമ മായാ മാധവനേ (വാര്‍മേഘ) |
Other Songs in this movie
- Om Namashivaaya
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Ilayaraja
- Baala Kanakamaya
- Singer : S Janaki | Lyrics : | Music : Ilayaraja
- Naada Vinodam
- Singer : SP Balasubrahmanyam, SP Shailaja | Lyrics : Sreekumaran Thampi | Music : Ilayaraja
- Mounam Polum Madhuram
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : Ilayaraja
- Thakida Thadhimi
- Singer : P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : Ilayaraja
- Vedam
- Singer : SP Balasubrahmanyam, SP Shailaja | Lyrics : Sreekumaran Thampi | Music : Ilayaraja