View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാർമേഘവർണ്ണന്റെ ...

ചിത്രംസാഗര സംഗമം (1983)
ചലച്ചിത്ര സംവിധാനംകെ വിശ്വനാഥ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഇളയരാജ
ആലാപനംപി ജയചന്ദ്രൻ, പി മാധുരി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Vaarmeghavarnnante maaril
maalakal gopikamaar poomaalakal kaaminimaar
maalakal gopikamaar poomaalakal kaaminimaar
Aahaa... kankalil poovidum vennilaavodavan
venuvumoothunne - manovenna kavarunne
(Vaarmegha)

mannu thinna kannanalle mannin nithya naadhanalle (2)
kannuneeril gamichone kannichitham kavarnnone
mohanamaay venuvoothum mohanangan oruvan nee
chelakal kavarnnu chelil dehathaapam theerthavane
poonthaana kavithakalil poomanamaay poothavane
raaman sodarane - mama maayaa maadhavane
(Vaarmegha)

vesham ketti nadannone vedanayil chirichone (2)
raasaleelayaadiyone raajyabhaaram cheythone
geethaartha saagarathaal nee charithram maattiyille
geethaartha saagarathaal nee charithram maattiyille
neelanaay nikhilanaay kaalamaay nilkkayalle
cherusshery gaanathil alakalaay pongiyone
raaman sodarane - mama maayaa maadhavane
(Vaarmegha)
വരികള്‍ ചേര്‍ത്തത്: ശ്രീകുമാര്‍ എം പണിക്കര്‍

വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍
മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍
മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍
ആഹാ കണ്‍കളില്‍ പൂവിടും വെണ്ണിലാവോടവന്‍ ‍
വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
(വാര്‍മേഘ)

(ആണ്‍) മണ്ണുതിന്ന കണ്ണനല്ലേ മന്നിന്‍ നിത്യനാഥനല്ലേ (2)
(പെണ്‍)കണ്ണുനീരില്‍ ഗമിച്ചോനേ കന്നിച്ചിത്തം കവര്‍ന്നോനേ
മോഹനമായ് വേണുവൂതും മോഹനംഗം ‍ ഒരുവന്‍ നീ
(ആണ്‍) ചേലകള്‍ കവര്‍ന്നു ചേലില്‍ ദേഹതാപം തീര്‍ത്തവനേ
പൂന്താന കവിതകളില്‍ പൂമണമായ് പൂത്തവനേ
രാമന്‍ സോദരനേ മമ മായാ മാധവനേ
(വാര്‍മേഘ)

(പെണ്‍) വേഷംകെട്ടി നടന്നോനേ വേദനയില്‍ ചിരിച്ചോനേ (2)
(ആണ്‍) രാസലീലയാടിയോനേ രാജ്യഭാരം ചെയ്തോനേ
ഗീതാര്‍ത്ഥ സാഗരത്താല്‍ നീ ചരിത്രം മാറ്റിയില്ലേ
ഗീതാര്‍ത്ഥ സാഗരത്താല്‍ നീ ചരിത്രം മാറ്റിയില്ലേ
(പെണ്‍) നീലനായ് നിഖിലനായ് കാലമായ് നില്‍ക്കയല്ലേ
ചെറുശ്ശേരിഗാനത്തില്‍ അലകളായ് പൊങ്ങിയോനേ
രാമന്‍ സോദരനേ മമ മായാ മാധവനേ
(വാര്‍മേഘ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓം നമശിവായ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
ബാല കനക മയ
ആലാപനം : എസ് ജാനകി   |   രചന :   |   സംഗീതം : ഇളയരാജ
നാദ വിനോദം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം, എസ്‌ പി ഷൈലജ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
മൗനം പോലും മധുരം
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
തക്കിട തധിമി
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ
വേദം
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം, എസ്‌ പി ഷൈലജ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ഇളയരാജ