View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ വിരല്‍ നീട്ടി [M] ...

ചിത്രംപ്രണയവര്‍ണ്ണങ്ങള്‍ (1998)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാസാഗര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Vijayakrishnan V S

Aaro viral neetti manassin manveenayil
Etho mizhineerin shruthi meettunnu mookam
Thalarum thanuvode idarum manamode
Vida vangunna sandhye virahaardrayaaya sandhye
innaaro viral neetti manassin manveenayil

Vennilaavu polum ninakkinneriyum venalaayi
Varnnaraaji neettum vasantham varsha shokamaayi
Ninte aardra hridayam thooval chilludanja padamaayi (2)
Irulil parannu murivettu paadumoru paavam pooval kiliyaay nee
(Aaro viral neetti)

Paathi maanja manjil pathukke peythozhinja mazhayil
Kaattil minni maayum vilakkayi kaathu nilppathaare
Ninte moha shakalam peeli chirakodinja shalabham (2)
Manassil menanja mazhavillu maaykkumoru paavam kanneer mukilaay nee
(Aaro viral neetti)
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ... ഇടറും മനമോടെ
വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ
ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍

വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി
വര്‍ണ്ണരാജി നീട്ടും വസന്തം വര്‍ഷശോകമായി
നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി (2)
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം പൂവല്‍ കിളിയായ് നീ
(ആരോ വിരല്‍ നീട്ടി)

പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റിൽ മിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാരേ
നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം (2)
മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ
(ആരോ വിരല്‍ നീട്ടി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാടികൂടും കൂട്ടി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
ആരോ വിരല്‍ നീട്ടി [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വരമഞ്ഞളാടിയ രാവിന്റെ മാറിൽ [F]
ആലാപനം : സുജാത മോഹന്‍   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : വിദ്യാസാഗര്‍
ആലേലോ പൂലേലോ ആലേ പൂലേലോ
ആലാപനം : വി ദേവാനന്ദ്‌, ശ്രീനിവാസ്, ഹരീഷ് രാഘവേന്ദ്ര   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : വിദ്യാസാഗര്‍
ഒരു കുലപ്പൂ പോലെ
ആലാപനം : സുരേഷ്‌ ഗോപി   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : വിദ്യാസാഗര്‍
ഒത്തിരി ഒത്തിരി ഒത്തിരി സ്വപ്നങ്ങൾ [Sad]
ആലാപനം : ശബ്‌നം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാസാഗര്‍
വരമഞ്ഞളാടിയ രാവിന്റെ മാറിൽ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : സച്ചിദാനന്ദൻ പുഴങ്കര   |   സംഗീതം : വിദ്യാസാഗര്‍