View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Anjana Sreedhara ...

MovieChaakara (1980)
Movie DirectorPG Vishwambharan
Lyrics
MusicG Devarajan
SingersP Madhuri

Lyrics

Lyrics submitted by: Dr. Susie Pazhavarical

anjana sreedharaa chaarumoorthe krishnaa
anjali kooppi vanangidunnen
aanandalankaaraa vaasudevaa krishnaa
aathankamellaam akattidene
indiranaadhaa jagannivaasaa krishnaa
innente munnil vilangidene

eerezhulakinum ekanaadhaa krishnaa
eeranchu dikkum niranja roopaa
unni gopaalakaa kanala nethraa krishnaa
ullil niranju vilangidene
oozhiyil vannu piranna naadhaa krishnaa
oonam koodaathe thunachidene

ennullilulloru thaapamellaam krishnaa
ennunnikrishnaa shamippikkene
edalar baanane thulyamorthe krishnaa
eriya modena kai thozhunnen
aihikamaaya sukhathilaho krishnaa
ayyo enikkoru mohamille

ottalla kouthukam antharange krishnaa
omal thirumeni bhangi kaanaan
odakkuzhalvili melathode krishnaa
odivarikente gopabaalaa
oudaarya komala keli sheelaa krishnaa
oupamyamilla gunangalkkethum

ambuja lochanaa nin paada pankajam
anpode njaanithaa kumbidunnen
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അഞ്ജനശ്രീധര ചാരുമൂർത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ
ആനന്ദലങ്കാരാ വാസുദേവാ കൃഷ്ണാ
ആതങ്കമെല്ലാം അകറ്റീടേണേ
ഇന്ദിരാനാഥാ ജഗന്നിവാസാ കൃഷ്ണാ
ഇന്നെന്റെ മുമ്പിൽ വിളങ്ങിടേണേ

ഈരേഴുലകിനും ഏകനാഥാ കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ
ഉണ്ണി ഗോപാലകാ കമലനേത്രാ കൃഷ്ണാ
ഉള്ളിൽ നിറഞ്ഞു വിളങ്ങിടേണേ
ഊഴിയിൽ വന്നു പിറന്ന നാഥാ കൃഷ്ണാ
ഊനം കൂടാതെ തുണച്ചിടേണേ

എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണിക്കൃഷ്ണാ ശമിപ്പിക്കേണേ
ഏടലർ ബാണനെ തുല്യമോർത്തേ കൃഷ്ണാ
ഏറിയ മോദേന കൈ തൊഴുന്നേൻ
ഐഹികമായ സുഖത്തിലഹോ കൃഷ്ണാ
അയ്യോ എനിക്കൊരു മോഹമില്ലേ

ഒട്ടല്ല കൗതുകം അന്തരംഗേ കൃഷ്ണാ
ഓമൽ തിരുമേനി ഭംഗി കാണാൻ
ഓടക്കുഴൽ വിളി മേളത്തോടേ കൃഷ്ണാ
ഓടിവരികെന്റെ ഗോപബാലാ
ഔദാര്യ കോമള കേളി ശീലാ കൃഷ്ണാ
ഔപമ്യമില്ല ഗുണങ്ങൾക്കേതും

അംബുജലോചനാ നിൻ പാദ പങ്കജം
അൻപോടെ ഞാനിതാ കുമ്പിടുന്നേൻ


Other Songs in this movie

Suhaasini Subhaashini
Singer : KJ Yesudas   |   Lyrics : GK Pallath   |   Music : G Devarajan
Kuliru Kuliru
Singer : KJ Yesudas, P Madhuri   |   Lyrics : GK Pallath   |   Music : G Devarajan