View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വേനല്‍ കൂടിനുള്ളില്‍ ...

ചിത്രംന്യൂസ്‌ പേപ്പർ ബോയ്‌ (1997)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവില്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on June 26, 2010

വേനല്‍‌ക്കൂടിനുള്ളില്‍ നീറി-
പ്പൊള്ളും നേരം ചാരത്താരെ
പീലിത്തൂവല്‍ വീശുന്നു?
നോവും നെഞ്ചിന്‍ ചിപ്പിക്കുള്ളില്‍
കണ്ണീര്‍മുത്തായ് കാവല്‍‌നില്‌ക്കെ
ലോലമായ് തലോടുന്നു?

ഒരു സാന്ത്വനമായ് ഒരു സൗഹൃദമായ്
കാണാക്കണ്ണീര്‍പ്പാടം താണ്ടി
കാറ്റിന്‍ തേരില്‍ പാറിപ്പോകെ
നെറുകയില്‍ മുകരുന്നു...
(വേനല്‍...)

ഇളവെയിലില്‍ കുഞ്ഞിക്കുളിര്‍‌മഴയായ്
ഇരുള്‍ മുറിയില്‍ തങ്കത്തെളിവിളക്കായ്
നീ വരും നേരം (ഇളവെയിലില്‍)
പകര്‍‌ന്നേകിടാം കരള്‍‌ത്തുമ്പിലെ
പനീര്‍‌ത്തുള്ളിയാം സ്നേഹം
നിറം വാര്‍ന്നൊരീ സ്നേഹം
(വേനല്‍...)

കുളിരുതിരും തളിര്‍വിരലുകളാല്‍
കരളിതളില്‍ വര്‍ണ്ണപ്രഭയുണര്‍ത്തി
വസന്തമായി നീ (കുളിരുതിരും)
കനല്‍‌യാത്രയില്‍ ശുഭാശംസയായ്
വരം നേര്‍ന്നു നിന്‍ പുണ്യം
കുരുന്നോര്‍മ്മതന്‍ പുണ്യം
(വേനല്‍...)



----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on August 28, 2010
 
Venalkkoodinullil neeri
pollum neram chaarathaare
peelithooval veeshunnu
novum nenchin chippikkullil
kanneermuthay kaaval nilkke
lolamaay thalodunnu

Oru santhwanamaay oru souhrudamay
kaanakkanneerppadam thaandi
kaattin theril paarippoke
nerukayil mukarunnu
(venal..)

Ilaveyilil kunjikkulirmazhayaay
irul muriyil thanka thelivilakkaay
nee varum neram (2)
pakarnnekidaam karalthumpile
paneerthulliyaam sneham
niram vaarnnoree sneham
(venal..)

Kuliruthirum thalirviralukalaal
karalithalil varnnaprabhayunarthee
vasanthamayee nee (2)
kanalyaathrayil shubhaasamsayaay
varam nernnu nin punyam
kurunnormma than punyam
(Venal..)





ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു വെണ്‍ പിറാവു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വില്‍സണ്‍
പുന്നാരം തുടി
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വില്‍സണ്‍
വേനൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വില്‍സണ്‍
കുഞ്ഞു കുഞ്ഞു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വില്‍സണ്‍
ഒരു വെണ്‍പിറാവു [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വില്‍സണ്‍