View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സന്താപമിന്നു നാട്ടാര്‍ക്കു ...

ചിത്രംഒള്ളതുമതി (1967)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനഎസ്‌ കെ നായര്‍
സംഗീതംഎല്‍ പി ആര്‍ വര്‍മ
ആലാപനംകമുകറ

വരികള്‍

Lyrics submitted by: Sreedevi Pillai

santhaapamithu naattaarkku peruthathu
santhaana vardhanam onnukondallayo
sampathu santhaapamennorthavarkkithu
sampathu nashtamaay van vipathaayithu

shambalam pathirunoorundoruvanu
kimbalam athrayum koode kidachidum
kim bhalam anchettu pillerumundavar-
kkimbam kalarnnu kazhiyaan pani thulom

reshanekkondu shaappaadu thikanjidaa
shesham karinchantha kaashilla vaanguvaan
vesham palathumeduthidum vanpicha
dosham varuvathu kandariyillivan

kandaalariyaathirikkunna moodhanum
kondaalariyum arinjavanaanunjan
thullalu kondu kazhinjidaamennoru
thallalu poyppoyathullathu chollidaam

ullathukondu kazhikkenamenkilo
pillakal kallatharathinirangeedum
pallaveerppikkuvaan pattinikkaaravar
ulladikkellaam alanju thakarthidum

kallukudichidum thallukollum pala
bhalluparayumithellaam varunnatho
thallayum thanthayum melukeezh nokkaathe
thalliya jeevithamonninaanallayo

pillerippozhullathu mathiye
kolluka naamithu naadinu vendi
ollathu mathiye ollathu mathiye
tholla thurannithu cholvin shubhamam
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

സന്താപമിന്നു നാട്ടാര്‍ക്കു പെരുത്തതു
സന്താന വര്‍ദ്ധനം ഒന്നു കൊണ്ടല്ലയോ
സമ്പത്തു സന്താനമെന്നോര്‍ത്തവര്‍ക്കിന്നു
സമ്പത്തു നഷ്ടമായ് വന്‍ വിപത്തായിതു

ശമ്പളം പത്തിരുന്നൂറുണ്ടൊരുവനു
കിമ്പളം അത്രയും കൂടെ കിടച്ചിടും
കിം ഫലം അഞ്ചെട്ടു പിള്ളേരുമുണ്ടവര്‍
ക്കിമ്പം കലര്‍ന്നു കഴിയാന്‍ പണി തുലോം

റേഷനെക്കൊണ്ടു ശാപ്പാടു തികഞ്ഞിടാ
ശേഷം കരിഞ്ചന്ത കാശില്ല വാങ്ങുവാന്‍
വേഷം പലതുമെടുത്തിടും വമ്പിച്ച
ദോഷം വരുവതു കണ്ടറിയില്ലിവന്‍

കണ്ടാലറിയാതിരിക്കുന്ന മൂഢനും
കൊണ്ടാലറിയും അറിഞ്ഞവനാണു ഞാന്‍
തുള്ളലു കൊണ്ടു കഴിഞ്ഞിടാമെന്നൊരു
തള്ളലു പൊയ്പ്പോയതുള്ളതു ചൊല്ലിടാം

ഉള്ളതു കൊണ്ടു കഴിക്കേണമെങ്കിലോ
പിള്ളകള്‍ കള്ളത്തരത്തിനിറങ്ങീടും
പള്ള വീര്‍പ്പിക്കുവാന്‍ പട്ടിണിക്കാരവര്‍
ഉള്ള ദിക്കെല്ലാം അലഞ്ഞു തകര്‍ത്തിടും

കള്ളു കുടിച്ചിടും തല്ലു കൊള്ളും പല
ഭള്ളു പറയുംമിതെല്ലാം വരുന്നതോ
തള്ളയും തന്തയും മേലുകീഴ് നോക്കാതെ
തള്ളിയ ജീവിതമൊന്നിനാലല്ലയോ

പിള്ളേരിപ്പോഴുള്ളതു മതിയേ
കൊള്ളുക നാമിതു നാടിനു വേണ്ടി
ഒള്ളതു മതിയേ ഒള്ളതു മതിയേ
തൊള്ള തുറന്നിതു ചൊല്‍വിന്‍ ശുഭമാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അജ്ഞാതസഖീ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
ഉണ്ണി വിരിഞ്ഞിട്ടും
ആലാപനം : കമുകറ   |   രചന : എസ്‌ കെ നായര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
ഈ വല്ലിയില്‍നിന്നു ചെമ്മേ
ആലാപനം : എ പി കോമള, രേണുക   |   രചന : കുമാരനാശാന്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോള്‍
ആലാപനം : ശരത്‌ ചന്ദ്രന്‍   |   രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
മാരൻ വരുന്നെന്നു
ആലാപനം : പി ലീല, ബി വസന്ത   |   രചന : രാമചന്ദ്രൻ   |   സംഗീതം : എല്‍ പി ആര്‍ വര്‍മ
ഞാനൊരു കാശ്മീരിസുന്ദരി
ആലാപനം : എ പി കോമള, ബി വസന്ത, രേണുക   |   രചന : പി ഭാസ്കരൻ   |   സംഗീതം : എല്‍ പി ആര്‍ വര്‍മ