Vannatho ...
Movie | Kaliyodam (2003) |
Movie Director | Naser Azeez |
Lyrics | Bichu Thirumala |
Music | Sajeev Raman |
Singers | Vidhu Prathap |
Lyrics
Added by Susie on December 4, 2011 വന്നതോ വെറും കൈയ്യുമായ് നിന്നതോ നിറകൈയ്യുമായ് പടിയിറങ്ങുമ്പോള്‍ അവകാശമേകാന്‍ ഉടല്‍ വെറും ചാരം ഉയിരിളം തെന്നല്‍ സമയവും സഞ്ചാരവും അവനവനറിയാത്ത പരമാര്‍ത്ഥങ്ങള്‍ ചെറു കരയില്‍ നിന്ന് മറുകരയില്‍ പോകാന്‍ തുഴയുന്ന കളിയോടം മനുജ ജന്മം തുടങ്ങുമ്പോള്‍ കരഞ്ഞും ഒടുങ്ങുമ്പോള്‍ ചിരിച്ചും തിര മുറിച്ചൊഴുകും കടത്തുവള്ളം എവിടെ തുടങ്ങിയോ എവിടെച്ചെന്നെത്തുമോ ഒരിക്കലും അറിയാത്ത തീര്‍ഥയാത്ര (വന്നതോ ) വിതയ്ക്കുന്നതെല്ലാം കൊയ്യുന്നതിന്‍ മുന്‍പേ വിധിച്ചതീ തുരുത്തില്‍ വീണൊടുങ്ങിടുന്നു ഉണക്കുന്നതാരോ എടുക്കുന്നതാരോ പഴംകഥയാകുന്നു ജന്മബന്ധം (വന്നതോ ) ---------------------------------- Added by Susie on December 4, 2011 vannatho verumkayyumaay ninnatho nirakayyumaay padiyirangumbol avakaashamekaan udal verum chaaram uyirilam thennal samayavum sanchaaravum avanavanariyaatha paramaarthangal cheru karayil ninnu marukarayil pokaan thuzhayunna kaliyodam manuja janmam thudangumbol karanjum odungumbol chirichum thira murichozhukum kadathuvallam evide thudangiyo evidechennethumo orikkalumariyaathe theerthayaathra (vannatho) vithaykkunnathellaam koyyunnathin munpe vidhichathee thuruthil veenodungidunnu unakkunnathaaro edukkunnathaaro pazhamkadhayaakunnu janmabandham (vannatho) |
Other Songs in this movie
- Velukkum thottu iruttumpole
- Singer : MG Sreekumar, Sudeep Kumar, Vidhu Prathap | Lyrics : Bichu Thirumala | Music : Sajeev Raman
- Mouna Nombara Poomizhikalil
- Singer : MG Sreekumar, Ranjini Jose | Lyrics : Bichu Thirumala | Music : Sajeev Raman