View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാതി വിടര്‍ന്നാല്‍ ...

ചിത്രംതിരിച്ചടി (1968)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംആര്‍ സുദര്‍ശനം
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

paathividarnnal kozhiyunna poovinu
premamennenthinu perittu
kanneerilaliyum vaarmazhavillinu
pennennenthinu perittu?
(paathi..)

daahichu nadakkunna vezhaambal pakshikku
mohamennenthinu perittu? (paathi...)
akkarappachayile aakashathumbikku
swapnamennenthinu perittu...
swapnamennenthinu perittu?

mannil veenudayunna palunkupaathrathinu
manassennenthinu perittu
vilikkathe varunnoru virunnukaaranu
vidhiyennanthinu perittu.
(paathi...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പാതി വിടര്‍ന്നാല്‍ കൊഴിയുന്ന പൂവിനു
പ്രേമമെന്നെന്തിനു പേരിട്ടു ?
കണ്ണീരിലലിയും വാര്‍മഴവില്ലിനു
പെണ്ണെന്നെന്തിനു പേരിട്ടു ?
(പാതി..)

ദാഹിച്ചു നടക്കുന്ന വേഴാമ്പല്‍പ്പക്ഷിക്ക്‌
മോഹമെന്നെന്തിനു പേരിട്ടു (പാതി..)
അക്കരപ്പച്ചയിലെ ആകശത്തുമ്പിക്ക്‌
സ്വപ്നമെന്നെന്തിനു പേരിട്ടു ? (2)
സ്വപ്നമെന്നെന്തിനു പേരിട്ടു ?

മണ്ണില്‍ വീണുടയുന്ന പളുങ്കുപാത്രത്തിനു (മണ്ണില്‍..)
മനസ്സെന്നെന്തിനു പേരിട്ടു
വിളിക്കാതെ വരുന്നോരു വിരുന്നുകാരനു
വിധിയെന്നെന്തിനു പേരിട്ടു
(പാതി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്ദുലേഖേ (MD)
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
ഇന്ദുലേഖേ (FD)
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
വെള്ളത്താമര മൊട്ടുപോലെ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
കല്‍പ്പകപ്പൂഞ്ചോല
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
കടുകോളം തീയുണ്ടെങ്കില്‍
ആലാപനം : കെ ജെ യേശുദാസ്, സി ഒ ആന്റോ   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം
പൂ പോലെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ആര്‍ സുദര്‍ശനം