View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലര്‍വാന പന്തലൊരുക്കി ...

ചിത്രംമംഗല്യപ്പല്ലക്ക് (1997)
ചലച്ചിത്ര സംവിധാനംവിനോദ് രോഷൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംബാലഭാസ്കര്‍
ആലാപനംപി ഉണ്ണികൃഷ്ണൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

pularvaanappanthalorukki thiruvonakkaalam
cherupeelichaayalothukki ponnaavani megham
kurumaattikkaavil kodiyerum yaamam
kanikaanakkunnil malarmaasappooram
(pularvaana...)

niravaavin thereri ithuvazhivarumoru cheru kulire
kuyilppaattin shruthi thedaan porunnille
(niravaavin)
paimpaal nilaavo nin poonkinaavo
poonthen kuzhampo punchirippaalo
ponnambili mulanaazhiyil ozhukeedunnu
(pularvaana...)

azhakolum chaanthittum aniviralukalizhachernnum
varapunyappoothaali maaril cherthum
(azhakolum)
onnichu chernnaalum anyonyam nammal
anyaraay maarum saayaahnnamaayi
kankoniloralakaanadi ozhukeedunnu
(pularvaana...)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പുലർവാനപ്പന്തലൊരുക്കി തിരുവോണക്കാലം
ചെറുപീലിച്ചായലൊതുക്കി പൊന്നാവണി മേഘം
കുറുമാട്ടിക്കാവിൽ കൊടിയേറും യാമം
കണികാണാക്കുന്നിൽ മലർമാസപ്പൂരം
(പുലർവാന )

നിറവാവിൻ തേരേറി ഇതുവഴിവരുമൊരു ചെറു കുളിരേ
കുയിൽപ്പാട്ടിൻ ശ്രുതി തേടാൻ പോരുന്നില്ലേ
(നിറവാവിൻ)
പൈമ്പാൽ നിലാവോ നിൻ പൂങ്കിനാവോ
പൂന്തേൻ കുഴമ്പോ പുഞ്ചിരിപ്പാലോ
പൊന്നമ്പിളി മുളനാഴിയിൽ ഒഴുകീടുന്നു
(പുലർവാന )

അഴകോലും ചാന്തിട്ടും അണിവിരലുകളിണചേർന്നും
വരപുണ്യപ്പൂത്താലി മാറിൽ ചേർത്തും
(അഴകോലും)
ഒന്നിച്ചു ചേർന്നാലും അന്യോന്യം നമ്മൾ
അന്യരായ് മാറും സായാഹ്നമായി
കൺകോണിലൊരളകാനദി ഒഴുകീടുന്നു
(പുലർവാന )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെണ്ണിലാ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബാലഭാസ്കര്‍
വരവായ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബാലഭാസ്കര്‍
വിഷുപ്പക്ഷി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബാലഭാസ്കര്‍
വെണ്ണിലാ (M)
ആലാപനം : റ്റി കെ ചന്ദ്രശേഖര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബാലഭാസ്കര്‍
പ്രിയ താരകേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബാലഭാസ്കര്‍
നിറതിങ്കളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ബാലഭാസ്കര്‍