View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഴകേ ...

ചിത്രംവാഴുന്നോർ (1999)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Added by shine_s2000@yahoo.com on March 12, 2009
Azhake, annoraavaniyil, mulla pole poothu ninna ninte munnil
njaanoruvana salabhamaay parannu vanna nimisham
pathiye, ente chundukalil, mooliveena paattukettu melle ninte
poovithal mizhi madhuramaay virinjunarnna nimisham

manassinullile madhura saarike,
kolusaninju konchichunarthi
mayakkamarnna mani chirakil melleyoru
kunukkin thooval melle thunni parathi
peeli chundil thanjum paada pattil mayakki
nadan pennay chamanjorukki
idanenjil koodum kurunnu koottil
tharattay urakki
(Azhake...)

ithal virinju varum oru kinavil ninne mathimarnnu kandu mayangi
kuliridunna mulam kuzhlil melleyoru
madhura gana sudhayunarthi
aarum kanathennum maaril konchichurakki
mayaponmane njaan merukki
oru kunnicheppil vannolichirikkan
thoo manjaay pozhiyaan
(Azhake...)

----------------------------------

Added by Kalyani on October 11, 2010

അഴകേ..അന്നൊരാവണിയില്‍ മുല്ലപോലെ
പൂത്തുനിന്ന നിന്റെ മുന്നില്‍
ഞാനൊരു വനശലഭമായ് പറന്നുവന്നനിമിഷം
പതിയെ എന്റെ ചുണ്ടുകളില്‍ മൂളിവീണ പാട്ടുകേട്ടു മെല്ലെനിന്റെ
പൂവിതള്‍ മിഴി മധുരമായ് വിരിഞ്ഞുണര്‍ന്നനിമിഷം..
അഴകേ......

മനസ്സിനുള്ളിലെ മധുരശാരികേ
കൊലുസ്സണിഞ്ഞു കൊഞ്ചിച്ചുണര്‍ത്തി
മയക്കമാര്‍ന്ന മണിച്ചിറകില്‍ മെല്ലെയൊരു
കുണുക്കിന്‍ തൂവല്‍ തുന്നിപ്പറത്തി
പീലിച്ചുണ്ടില്‍തഞ്ചും പാടാപ്പാട്ടില്‍ മയക്കി
നാടന്‍ പെണ്ണായ് ചമഞ്ഞൊരുക്കി
ഇടനെഞ്ചില്‍ കൂടും കുരുന്നു കൂട്ടില്‍
താരാട്ടായ് ഉറക്കി...
അഴകേ..അന്നൊരാവണിയില്‍..

ഇതള്‍വിരിഞ്ഞുവരും ഒരുകിനാവില്‍
നിന്നെ മതിമറന്നു കണ്ടു മയങ്ങി
കുളിരിടുന്ന മുളം കുഴലില്‍ മെല്ലെയൊരു
മധുര ഗാനസുധയുണര്‍ത്തി
ആരുംകാണാതെന്നും മാറില്‍ കൊഞ്ചിച്ചുറക്കി
മായപ്പൊന്മാനെ ഞാന്‍ മെരുക്കി
ഒരു കുന്നിച്ചെപ്പില്‍ വന്നൊളിച്ചിരിക്കാന്‍
തൂമഞ്ഞായ്‌ പൊഴിയാന്‍
(അഴകേ ...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സന്ധ്യയും ഈ ചന്ദ്രികയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
മതിമുഖി [മാർത്തോമൻ നന്മയായ്‌]
ആലാപനം : കെ എസ്‌ ചിത്ര, ശ്രീനിവാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
പൊന്നാന
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
സന്ധ്യയും ഈ ചന്ദ്രികയും
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍
അഴകേ അന്നൊരാവണിയിൽ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ഔസേപ്പച്ചന്‍