View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചാമ്പക്കം ചോലയില്‍ ...

ചിത്രംഓളവും തീരവും (1970)
ചലച്ചിത്ര സംവിധാനംപി എന്‍ മേനോന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Added by parvathy venugopal on August 16, 2009
ചാമ്പക്കം ചോലയില്‍ ചന്ദന പൂഞ്ചോലയില്‍
ചാഞ്ഞു നില്‍ക്കും ചമ്പകത്തില്‍ ചങ്ങാടം കെട്ടി -
ഒരുത്തന്‍ ചങ്ങാടം കെട്ടി. (ചാമ്പക്കം ചോലയില്‍)

ആറ്റുവക്കില്‍ കന്നിവെയില്‍ കസവു നെയ്യും നേരം
കാട്ടുകിളിപ്പെണ്ണിനൊരു കവിത തോന്നിയ നേരം
പച്ചവെള്ളം ചോദിച്ചെന്റെ കൊച്ചു വീട്ടില്‍ വന്നു
ഉച്ചമരത്തണലിലവന്‍ കെസ്സു മൂളി നിന്നു
(ചാമ്പക്കം ചോലയില്‍)

നോമ്പിറക്കാന്‍ കദളിവാഴക്കൂമ്പു തേടി
തേന്‍ പുരട്ടിയ ചിരിയുമായി തൊടിയിലവന്‍ നിന്നു
കൂട്ടിലിട്ട മൈനയോടു നാട്ടുകാര്യം ചൊല്ലി
കേട്ടു നില്‍കുമെന്നെ സ്നേഹക്കടലിലവന്‍ തള്ളീ
കടലിലവന്‍ തള്ളീ.
ചാഞ്ഞു നില്‍ക്കും ചമ്പകത്തില്‍ ചങ്ങാടം കെട്ടി -
ഒരുത്തന്‍ ചങ്ങാടം കെട്ടി. (ചാമ്പക്കം)



----------------------------------

Added by Susie on October 3, 2009
chaambakkam cholayil chandanappooncholayil
chaanju nilkkum chambakathil changaadam ketti
oruthan changaadam ketti (chaambakkam)

attuvakkil kanniveyil kasavu neyyum neram
kaattukilippenninoru kavitha thonniya neram
pachavellam chodichente kochu veettil vannu
uchamarathanalilavan kessu mooli ninnu (chaambakkam)

nombirakkaan kadalivaazha koombu thedi
then purattiya chiriyumaayi thodiyilavan ninnu
koottilitta mainayodu naattu kaaryam cholli
kettu nilkkum enne snehakkadalilavan thalli
kadalilavan thalli
chaanju nilkkum chambakathil changaadam ketti
oruthan changaadam ketti (chaambakkam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒയ്യേ എനിക്കൊണ്ടു
ആലാപനം : എംഎസ്‌ ബാബുരാജ്‌, സി എ അബൂബക്കര്‍   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തടകി മണത്തെ
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കണ്ടാറക്കട്ടുമ്മേല്‍
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഇടയ്ക്കൊന്നു ചിരിച്ചും
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മണിമാരന്‍ തന്നത്
ആലാപനം : കെ ജെ യേശുദാസ്, മച്ചാട്‌ വാസന്തി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കവിളിലുള്ള മാരിവില്ലിനു
ആലാപനം : പി ലീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മാനം മാറി
ആലാപനം : എംഎസ്‌ ബാബുരാജ്‌   |   രചന : മോയിന്‍കുട്ടി വൈദ്യര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌