View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശദീപങ്ങള്‍ [M] ...

ചിത്രംരാവണപ്രഭു (2001)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Shakkeeb Vakkom

Aakasha deepangal sakshi
Aatmiya sailangal sakshi
Akameriyum aaranya theerangalil
Himamudiyil chayunna megangayil
Marayugayai neeyen jwalamukham
Aakasha deepangal sakshi
Aatmiya sailangal sakshi

Hrudayathil nin mooka
pranayathin bhavangal
panjagni nalamai erinjirunnu
thuduviralin tumbal nin thirunettiyil enne nee
sindoora renuvai anijirunnu..
mizhikaliloorum japalayamanikal
karukalkalaniyum kanimazhamalarai
vida parayum priyasakhiyude
mownanomparangalariyum
Aakasha deepangal sakshi
Aatmiya sailangal sakshi

manasil nee yeppozhum mantranuboothiyam
manjinte valkalam puthachirunnu
thudiyai njan unarumbol
edanenjil neeyenum
orurudra thalamai chernirunnu
thandavamadum manasile erulil
ormakalezhuthum tharalanilave
vida parayum priyasakhiyude
mownanomparangalariyum
(Aakasha deepangal)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ആകാശദീപങ്ങള്‍ സാക്ഷി
ആഗ്നേയശൈലങ്ങള്‍ സാക്ഷി
അകമെരിയും ആരണ്യ തീരങ്ങളിള്‍
ഹിമമുടിയില്‍ ചായുന്ന വിണ്‍ഗംഗയിള്‍
മറയുകയായി നീയാ ജ്വാലാമുഖം
ആകാശദീപങ്ങള്‍ സാക്ഷി
ആഗ്നേയശൈലങ്ങള്‍ സാക്ഷി

ഹൃദയത്തില്‍ നിന്‍ മൂകപ്രണയത്തിന്‍ ഭാവങ്ങള്‍
പഞ്ചാഗ്നി നാളമായി എരിഞ്ഞിരുന്നു
തുടുവിരലിന്‍ തുമ്പാല്‍ നിന്‍ തിരുനെറ്റിയിലെന്നേ നീ
സിന്ദൂരരേണുവായി അണിഞ്ഞിരുന്നു
മിഴികളിലൂറും ജപലയമണികള്‍
കറുകകളണിയും കണിമഴമലരായി
വിടപറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയും
ആകാശദീപങ്ങള്‍ സാക്ഷി
ആഗ്നേയശൈലങ്ങള്‍ സാക്ഷി

മനസ്സില്‍ നീ എപ്പോഴും മന്ത്രാനുഭൂതിയാം
മഞ്ഞിന്‍റ വല്‍ക്കലം പുതച്ചിരുന്നു
തുടിയാല്‍ ഞാനുണരുമ്പോള്‍ ഇടനെഞ്ചില്‍ നീയെന്നും
ഒരു രുദ്രതാളമായി ചേര്‍ന്നിരുന്നു
താണ്ഢവമാടും മനസ്സിലെയിരുളില്‍
ഓര്‍മ്മകളെഴുതും തരള നിലാവേ
വിടപറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയും
(ആകാശദീപങ്ങള്‍ സാക്ഷി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശദീപങ്ങള്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
വന്ദേ മുകുന്ദ ഹരേ
ആലാപനം : നിഖില്‍ കെ മേനോന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
പൊട്ടു കുത്തെടീ
ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം, സ്വര്‍ണ്ണലത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
തകില്‌ പുകില്‌
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, മോഹന്‍ലാല്‍, പ്രഭാകരൻ, രാധിക തിലക്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
അറിയാതെ അറിയാതെ
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
ആറ്റോരം അഴകോരം
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
അറിയാതെ അറിയാതെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌