

മാണിക്യക്കല്ലിൻ ...
ചിത്രം | പോക്കിരിരാജ (2010) |
ചലച്ചിത്ര സംവിധാനം | വൈശാഖ് |
ഗാനരചന | കൈതപ്രം |
സംഗീതം | ജാസ്സീ ഗിഫ്റ്റ് |
ആലാപനം | ജാസ്സീ ഗിഫ്റ്റ്, അനന്തു, മാലതി (പുതിയ ) |
വരികള്‍
Lyrics submitted by: Sandhya Prakash Kaalil thaala chilampaninju kayyil ponnudavalenthi kaarmukil koonthalazhakumaay sreelakathammayaam devi maalore kaanaan ezhunnallunne Maanikyakkallil mookkuthi cheerthum mupparinnammayalle kaanum kinaakkal ponnaakki maati porunnorammayalle ulakam vellan tharavinnuravaal padavaalo koyyuka nin swapnangalini ammayen koodeyille paraasakthiyen koodeyille ennabhayamaam deviyalle idakka changalayudukku maddalam thakilu kuzhalu chenda melam thullattam thullunnorulsavakaalam kanalaattam thilangunnoraaghosha kaalam (maanikyakkallaal...) Sankariyalle sreehariyalle saadodaree sree paarvathee saambaviyalle susmithayalle saumniyalle seemanthini sindoorini sundariyalle mannil veezhum nin kanneerkkanangal maarathaniyunna manimuthaakum muthe muthennu per cholli vilikkum maaril cherthonnu thaarattum njaan en jeevanaayorettanalle enne nee ariyaathe poyathenthe idakka changalayudukku maddalam thakilu kuzhalu chenda melam thullattam thullunnorulsavakaalam kanalaattam thilangunnoraaghosha kaalam (maanikyakkallaal...) Thozhuthu nilkkave thazhuki vannu nee thaangaayum thunayaayum thanalu thannu nee thiri thelinju poy thaliraninju poy thankakkathirazhakaake thudiyunarnnu poy nenchil vithumpunna sankadachinthu kolakkuzhaloothum kaavadi chinthu kanne kannennu kannada thedi kanneerkkadavathorammayundu innu neeyen koodeyillenkilum nanavoorum ormmakal ereyille idakka changalayudukku maddalam thakilu kuzhalu chenda melam thullattam thullunnorulsavakaalam kanalaattam thilangunnoraaghosha kaalam (maanikyakkallaal...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാലിൽ താള ചിലമ്പണിഞ്ഞ് കയ്യിൽ പൊന്നുടവാളേന്തി കാർമുകിൽ കൂന്തലഴകുമായ് ശ്രീലകത്തമ്മയാം ദേവി മാളോരെ കാണാൻ എഴുന്നള്ളുന്നേ... മാണിക്ക്യക്കല്ലിൽ മൂക്കുത്തി ചാർത്തും മുപ്പാരിന്നമ്മയല്ലേ കാണും കിനാക്കൾ പൊന്നാക്കി മാറ്റി പോരുന്നോരമ്മയല്ലേ ഉലകം വെല്ലാൻ തറവിന്നുറവാൾ പടവാളോ കൊയ്യുക നിൻ സ്വപ്നങ്ങളിനി അമ്മയെൻ കൂടെയില്ലേ പരാശക്തിയെൻ കൂടെയില്ലേ എന്നഭയമാം ദേവിയല്ലേ ഇടയ്ക്ക ചങ്ങലയുടുക്ക് മദ്ദളം തകിലു കുഴലു ചെണ്ടമേളം തുള്ളാട്ടം തുളുമ്പുന്നൊരുത്സവകാലം കനലാട്ടം തിളങ്ങുന്നോരാഘോഷകാലം(2) (മാണിക്യ....) ശങ്കരിയല്ലേ ശ്രീഹരിയല്ലേ സാദോദരീ ശ്രീപാർവതീ സാംബവിയല്ലേ സുസ്മിതയല്ലേ സൗമിനിയല്ലേ സീമന്തിനി സിന്ദൂരിണി സുന്ദരിയല്ലേ മണ്ണിൽ വീഴും നിൻ കണ്ണീർക്കണങ്ങൾ മാറത്തണിയുന്ന മണിമുത്താകും മുത്തേ മുത്തെന്നു പേർ ചൊല്ലി വിളിയ്ക്കും മാറിൽ ചേർത്തൊന്നു താരാട്ടും ഞാൻ എൻ ജീവനായൊരേട്ടനല്ലേ എന്നെ നീ അറിയാതെ പോയതെന്തേ ഇടയ്ക്ക ചങ്ങലയുടുക്ക് മദ്ദളം തകിലു കുഴലു ചെണ്ടമേളം തുള്ളാട്ടം തുളുമ്പുന്നൊരുത്സവകാലം കനലാട്ടം തിളങ്ങുന്നോരാഘോഷകാലം(2) (മാണിക്യ....) തൊഴുതു നിൽക്കവേ തഴുകി വന്നു നീ താങ്ങായും തുണയായും തണലു തന്നു നീ തിരി തെളിഞ്ഞു പോയ് തളിരണിഞ്ഞു പോയ് തങ്കക്കതിരഴകാകെ തുടിയുണർന്നു പോയ് നെഞ്ചിൽ വിതുമ്പുന്ന സങ്കടച്ചിന്ത് കോലക്കുഴലൂതും കാവടിച്ചിന്ത് കണ്ണേ കണ്ണെന്നു കണ്ണട തേടി കണ്ണീർക്കടവത്തൊരമ്മയുണ്ട് ഇന്നു നീയെൻ കൂടെയില്ലെങ്കിലും നനവൂറും ഓർമ്മകൾ ഏറെയില്ലേ ഇടയ്ക്ക ചങ്ങലയുടുക്ക് മദ്ദളം തകിലു കുഴലു ചെണ്ടമേളം തുള്ളാട്ടം തുളുമ്പുന്നൊരുത്സവകാലം കനലാട്ടം തിളങ്ങുന്നോരാഘോഷകാലം(2) (മാണിക്ക്യ....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കേട്ടില്ലേ കേട്ടില്ലേ [V2]
- ആലാപനം : പ്രിഥ്വിരാജ്, വിജയ് യേശുദാസ്, റിജിയ | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- ചെന്തെങ്ങിൽ പൊന്നിളനീർ
- ആലാപനം : അന്‍വര്‍ സാദത്ത്, രഞ്ജിത് ഗോവിന്ദ്, അനന്തു, സുചിത്ര കാർത്തിക് | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- കേട്ടില്ലേ കേട്ടില്ലേ
- ആലാപനം : അന്‍വര്‍ സാദത്ത്, വിജയ് യേശുദാസ്, റിജിയ | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- മണിക്കിനാവിൻ കൊതുമ്പുവള്ളം
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : കൈതപ്രം | സംഗീതം : ജാസ്സീ ഗിഫ്റ്റ്
- പോക്കിരി രാജ (തീം)
- ആലാപനം : | രചന : രാജാമണി | സംഗീതം : രാജാമണി