

Manimalarkkaavil ...
Movie | Puthumukhangal (2010) |
Movie Director | Don Alex, Biju Majeed |
Lyrics | Engandiyoor Chandrasekharan |
Music | Sangeeth Pavithran |
Singers | Manjari, Shyam Dharman |
Lyrics
Thaalathodu chodum vechu aadivanna kathirone chempattum chuttikkondu poy maranjone.... manimalarkkaavil podimanju vitharanu thalirilakalil narumuthu chitharanu kulirala veeshi ilam thennal moolanu chempattum chutti pularippennorunganu(manimalarkkaavil..) ven kuthirakal kulambadichuyarumpol pon kodi paari kanakatherurulanu ven kuthirakal kulambadichuyarumpol pon kodi paari kanakatherurulanu (...manimalarkkaavil...) onnaanaam puthirale... oru vatti poo tharumo aniyezhuthiya thirumuttathu thiriyittu kalamezhuthaan punnaara poonkuyile nee koode ponnoluu thenmaavin kombilirunnu kinnaarakkuzhaloothaan chenkilayil thaalam kottum poovaalan changaathee chenkadali koombil ninnum oru thulli then tharumo.. onnaanaam puthirale .. oru vatti poo tharumo. aniyezhuthiya thirumuttathu thiriyittu kalamezhuthaan (manimalarkkaavil...) poomaanappanthalorungee thalirola njoriyittu kanakakkathir mani neetti varavelkkaan pon vayalum kummaatti thaalam thulli kalimuttathetthunney chemmaanacheppum chutti theyyam thirayaadukayaay kaalil chilampumaninju mudiyettum mudiyaattom aamodappoothirayilaki poovoliyum thenoliyum poomaanappanthalorungee thalirola njoriyittu kanakakkathir mani neetti varavelkkaan pon vayalum (haa..manimalarkkaavil...) | താളത്തൊടു ചോടും വെച്ചു ആടിവന്ന കതിരോനേ... ചെമ്പട്ടും ചുറ്റിക്കൊണ്ടു് പോയ് മറഞ്ഞോനേ.... മണിമലര്‍ക്കാവില്‍ പൊടിമഞ്ഞു വിതറണു്.. തളിരിലകളില്‍ നറുമുത്തു ചിതറണു്.. കുളിരല വീശി ഇളംതെന്നല്‍ മൂളണു്.. ചെമ്പട്ടും ചുറ്റി പുലരിപ്പെണ്ണൊരുങ്ങണു്(മണിമലര്‍ക്കാവില്‍..) വെൺകുതിരകള്‍ കുളമ്പടിച്ചുയരുമ്പോള്‍ പൊന്‍കൊടി പാറി കനകത്തേരുരുളണു്.. വെൺകുതിരകള്‍ കുളമ്പടിച്ചുയരുമ്പോള്‍ പൊന്‍കൊടി പാറി കനകത്തേരുരുളണു്.. (ഹും..മണിമലര്‍ക്കാവില്‍...) ഒന്നാനാം പൂത്തിരളേ.. ഒരു വട്ടിപ്പൂതരുമോ അണിയെഴുതിയ തിരുമുറ്റത്തു് തിരിയിട്ടു കളമെഴുതാന്‍ പുന്നാര പൂങ്കുയിലേ നീ കൂടെ പോന്നോളൂ തേന്മാവിന്‍ കൊമ്പിലിരുന്നു കിന്നാരക്കുഴലൂതാന്‍ ചേങ്കിലയില്‍ താളം കൊട്ടും പൂവാലന്‍ ചങ്ങാതീ ചെങ്കദളിക്കൂമ്പില്‍ നിന്നും ഒരു തുള്ളിത്തേന്‍ തരുമോ .. ഒന്നാനാം പൂത്തിരളേ .. ഒരു വട്ടിപ്പൂതരുമോ അണിയെഴുതിയ തിരുമുറ്റത്തു് തിരിയിട്ടു കളമെഴുതാന്‍ (..മണിമലര്‍ക്കാവില്‍...) പൂമാനപ്പന്തലൊരുങ്ങീ തളിരോല ഞൊറിയിട്ടു് കനകക്കതിര്‍മണി നീട്ടി വരവേല്‍ക്കാന്‍ പൊന്‍വയലും കുമ്മാട്ടിത്താളം തുള്ളി കളിമുറ്റത്തെത്തുന്നേ... ചെമ്മാനച്ചെപ്പും ചുറ്റി തെയ്യം തിറയാടുകയായ് കാലില്‍ ചിലമ്പുമണിഞ്ഞു് മുടിയേറ്റും മുടിയാട്ടോം ആമോദപ്പൂത്തിരയിളകി പൂവൊലിയും തേനൊലിയും പൂമാനപ്പന്തലൊരുങ്ങി തളിരോല ഞൊറിയിട്ടു് കനകക്കതിര്‍മണി നീട്ടി വരവേല്‍ക്കാന്‍ പൊന്‍വയലും (..മണിമലര്‍ക്കാവില്‍...) |
Other Songs in this movie
- Rareeraaro [D]
- Singer : Malavika, Shyam Dharman | Lyrics : Vayalar Sarathchandra Varma | Music : Rajesh Krishnan
- Puthan Pulari
- Singer : | Lyrics : | Music :
- Angine Angine
- Singer : Alphonse Joseph | Lyrics : Engandiyoor Chandrasekharan | Music : Shyam Dharman
- Kiliye Kiliye
- Singer : Biju Narayanan | Lyrics : Engandiyoor Chandrasekharan | Music : Shyam Dharman
- Rareeraaro
- Singer : Unni Menon | Lyrics : Vayalar Sarathchandra Varma | Music : Rajesh Krishnan