View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആ മലര്‍ പൊയ്കയില്‍ ...

ചിത്രംകാലം മാറുന്നു (1955)
ചലച്ചിത്ര സംവിധാനംആര്‍ വേലപ്പന്‍ നായര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജി ദേവരാജൻ
ആലാപനംകെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ്
പാട്ട് കേള്‍ക്കുക

വരികള്‍

Lyrics submitted by: Sreedevi Pillai

aa malar poykayil aadikkalikkunno-
romana thaamara poove
maanathuninnoru chenkathir maala nin
maarilekkaare erinju !
maarilekkaare erinju

akkochu kallante punchiri
kaanumbol ikkili kollunnathenthe? (akkochu)
maanathin pookkani kanaan kothicha nee
naanichu pokunnathenthe? (maanathin)
akkali veeranaam illithal kumbilil
muthamittomanikkumbol (akkali)
koritharicha nin thooverpu thullikal
aareyo nokki chirippoo
aareyo nokki chirippoo

sindoora pottittu chandam varuthiya
nin mukham vaadunnathenthe?
manja veyil vannu thullunnitho ninte
kanninayenthe kalangaan?
ninnithal thunchile punchiri maayumbol
ninne kurichonnu padaan (ninnithal)
en mani veenayil veena poove ninte
nombaram innu thudippoo
nombaram innu thudippoo
(aa malar poykayil)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആ മലര്‍ പൊയ്കയിലാടിക്കളിക്കുന്നോ-
രോമനത്താമരപ്പൂവേ
മാനത്തു നിന്നൊരു ചെങ്കതിര്‍ മാല നിന്‍
മാറിലേയ്ക്കാരേ എറിഞ്ഞു!
മാറിലേയ്ക്കാരേ എറിഞ്ഞു!

അക്കൊച്ചു കള്ളന്‍റെ പുഞ്ചിരി കാണുമ്പോള്‍
ഇക്കിളി കൊള്ളുന്നതെന്തേ?
മാനത്തിന്‍ പൂക്കണി കാണാന്‍ കൊതിച്ച നീ
നാണിച്ചു പോകുന്നതെന്തേ?
അക്കളി വീരനാം ഇല്ലി തന്‍ കുമ്പിളില്‍
മുത്തമിട്ടോമനിക്കുമ്പോള്‍
കോരിത്തരിച്ച നിന്‍ തൂവേര്‍പ്പു തുള്ളികള്‍
ആരേയോ നോക്കി ചിരിപ്പൂ!
ആരേയോ നോക്കി ചിരിപ്പൂ!

ചിന്ദൂരപ്പൊട്ടിട്ടു ചന്തം വരുത്തിയ
നിന്‍ മുഖം വാടുന്നതെന്തേ?
മഞ്ഞവെയില്‍ വന്നു തുള്ളുന്നിതോ നിന്‍റെ
കണ്ണിണയെന്തേ കലങ്ങാന്‍?
നിന്നിതള്‍ തുഞ്ചിലെ പുഞ്ചിരി മായുമ്പോള്‍
നിന്നെക്കുറിച്ചൊന്നു പാടാന്‍
എന്‍ മണിവീണയില്‍ വീണപൂവേ നിന്‍റെ
നൊമ്പരം നിന്നു തുടിപ്പൂ
നൊമ്പരം നിന്നു തുടിപ്പൂ

ആ മലര്‍ പൊയ്കയിലാടിക്കളിക്കുന്നോ-
രോമനത്താമരപ്പൂവേ
മാനത്തു നിന്നൊരു ചെങ്കതിര്‍ മാല നിന്‍
മാറിലേയ്ക്കാരേ എറിഞ്ഞു!
മാറിലേയ്ക്കാരേ എറിഞ്ഞു!


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൈങ്കിളിയേ വാവാ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
മറയാതെ വിലസാവൂ
ആലാപനം : കവിയൂര്‍ സി കെ രേവമ്മ   |   രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍   |   സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
ഏലയിലേ പുഞ്ചവയല്‍
ആലാപനം : കോറസ്‌, കെ എസ് ജോര്‍ജ്ജ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ഓഹോയ് താതിനന്തനം
ആലാപനം : കെ ലീല, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ്, ലളിത തമ്പി ( ആർ ലളിത), ലക്ഷ്മി (ത്രിപുരസുന്ദരി)   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ആ മലര്‍ പൊയ്കയില്‍
ആലാപനം : കെ പി എ സി സുലോചന   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
ആ മലര്‍ പൊയ്കയില്‍ (ശോകം)
ആലാപനം : കെ പി എ സി സുലോചന   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
അമ്പിളി മുത്തച്ഛന്‍
ആലാപനം : കെ ലീല, ലളിത തമ്പി ( ആർ ലളിത), ലക്ഷ്മി (ത്രിപുരസുന്ദരി)   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ
പോവണോ പോവണോ
ആലാപനം : കമുകറ, കെ പി എ സി സുലോചന, കെ എസ് ജോര്‍ജ്ജ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജി ദേവരാജൻ