

Ohoy Thathinanthanam ...
Movie | Kaalam Maarunnu (1955) |
Movie Director | R Velappan Nair |
Lyrics | ONV Kurup |
Music | G Devarajan |
Singers | K Leela, KPAC Sulochana, KS George, Lalitha Thampi (R Lalitha), Lekshmi (Thripurasundari) |
Lyrics
Lyrics submitted by: Sreedevi Pillai Thaathinunthaam Theyyanamthaara Thaathinunthaam Theyyanamthaara-Thaara.. Theyyanamthaara Theyyanamthaara-Theyyanamthaara! Manathunnoru Thenmazha Peyyan Maarivilloli Pottividarnne Kaatthirunnorupoovine muthaan Kaarmukil Karivandu paranne! Ohohoy -- Hohohoy-Hohohoy.. Theyyanamthaara TheyyanamThaara Theyyanam Thaara Neeruvattiya Kaattupulppayil Neeyiniyumurangaruthamme Vevu Thinnu Mayanganathallo Navu Vatti Valaranathallo Poovu Poloru Muthavumay Poozhi Mannine Kettipunaraan Thoomazhathulli Odivarunne Poomeedevi! Uranunaramme (Thathinuthanam..) Meenavenalil Theekkanalilu Meni Kathiya Naalilu Kannu Poottyathum Kattayudachathum Kannu Pottana Pollalilu Aattunottirunnariyanmani Vithu Cheriya Mannilu - Puthumannilu Maarivillinte Thenkudathinu Chornnu Vaarnnoru Kulirilu Naalamittoru Nelkodikalkku Naanam Vannoru Naalilu Muthumaalayum Charthininnappam Mutthamittilam Thennalu! Thaalikettinu Vanna Koythari- Vaaluthirkkina Mozhikalu-Kalamozhikalu Karalilitthiri Then Purattunu Kili Chilakkana Chelilu (Ohohoy..) Nangade Kunjippenninu Naale Kalayaanathinachaaram! Kaathirikkana Pinnellavilinu Nangade Veettile Mutthassi! Kayyil Tharivala Kaliparayanje Manavaattikkoru Keruvenne! Puthariyottoru Chakkarappayasam Vaykkanathennanammoomme! Thirippaalam Kallariyallo Kittanathippo Nammakku! enithirippoomi sonthamayunde- nneninnaleyoru soppanam kande | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഒഹോയ് താതിനന്തനം തെയ്യനംതാരാ താതിനന്തനം തെയ്യനം താരാ താരാ തെയ്യനംതാരാ തെയ്യനംതാരാ തെയ്യനംതാരാ മാനത്തുനിന്നൊരു തേന്മഴപെയ്യാന്‍ മാരിവില്ലൊളി പൊട്ടിവിടര്‍ന്നേ കാത്തിരുന്നൊരപ്പൂവിനെമുത്താന്‍ കാര്‍മുകില്‍ക്കരിവണ്ടുപറന്നേ നീരുവറ്റിയ കാട്ടുപുല്‍പ്പായില്‍ നീയിനിയുമുറങ്ങരുതേ! വേവുതിന്നു മയങ്ങണതല്ലോ നാവുവറ്റിവരളുണതല്ലോ പൂവുപോലൊരു മുത്തവുമായീ.... പൂവുപോലൊരു മുത്തവുമായി പൂഴിമണ്ണിനെ കെട്ടിപ്പുണരാന്‍ തൂമഴത്തുള്ളിയോടിവരുന്നേ പൂമിതേവിയുണരുണരമ്മേ മീനവേനലില്‍ തീക്കനലില് മേനികത്തിയ നാളില് കന്നുപൂട്യതും കട്ടയുടച്ചതും കണ്ണുപൊട്ടണ പൊള്ളലില് ആറ്റുനോറ്റിരുന്നാരിയന്മണി വിത്തുചേറിയ മണ്ണില്, പുതുമണ്ണില് മാരിവില്ലിന്റെ തേന്‍ കുടത്തിന്ന് ചോര്‍ന്നുവാര്‍ന്നൊരു കുളിരില് താളമിട്ടൊരു നെല്‍ക്കൊടികള്‍ക്ക് നാണം വന്നൊരു നാളില് മുത്തുമാലയും ചാര്‍ത്തിനിന്നപ്പോ മുത്തമിട്ടിളം തെന്നല് താലികെട്ടിനു വന്ന കൊയ്ത്തരി- വാളുതീര്‍ക്കുന്ന മൊഴികള് കളമൊഴികള് കരളിലിത്തിരി തേണ്‍ പുരട്ടണ് കിളിചിലക്കണ ചേലില് ഞങ്ങടെ കുഞ്ഞിപ്പെണ്ണിനു നാളെ കല്യാണത്തിന്നച്ചാരം കാത്തിരിക്ക്ണ് പുന്നെല്ലവില് ഞങ്ങടെവീട്ടിലെ മുത്തശ്ശി കയ്യില്‍ത്തരിവള കളിപറയാഞ്ഞേ മണവാട്ടിക്കൊരു കെറുവെന്നേ പുത്തരിയിട്ടൊരു ചക്കരപ്പായസം വയ്കണതെന്നാണമ്മൂമ്മേ ഇത്തിരിപ്പോരം കല്ലരിയല്ലോ കിട്ടണതിപ്പം നമ്മക്ക് ഏനിത്തിരിപ്പൂമി സൊന്തമായൊണ്ടെ- ന്നേനിന്നലെയൊരു സൊപ്പനം കണ്ടേ! |
Other Songs in this movie
- Painkiliye VaaVaa
- Singer : Kaviyoor CK Revamma | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Marayaathe Vilasaavoo
- Singer : Kaviyoor CK Revamma | Lyrics : Thirunayinaarkurichi Madhavan Nair | Music : Br Lakshmanan
- Aa Malar Poykayil
- Singer : KPAC Sulochana, KS George | Lyrics : ONV Kurup | Music : G Devarajan
- Elayile Punchavayal
- Singer : Chorus, KS George | Lyrics : ONV Kurup | Music : G Devarajan
- Aa Malar Poykayil
- Singer : KPAC Sulochana | Lyrics : ONV Kurup | Music : G Devarajan
- Aa malar Poykayil (Pathos)
- Singer : KPAC Sulochana | Lyrics : ONV Kurup | Music : G Devarajan
- Ambili Muthachan
- Singer : K Leela, Lalitha Thampi (R Lalitha), Lekshmi (Thripurasundari) | Lyrics : ONV Kurup | Music : G Devarajan
- Povano Povano
- Singer : Kamukara, KPAC Sulochana, KS George | Lyrics : ONV Kurup | Music : G Devarajan