

ഇഷ്ടം നിന്നിഷ്ടം ...
ചിത്രം | ഉപ്പുകണ്ടം ബ്രദേഴ്സ് ബായ്ക് ഇൻ ആക്ഷൻ (2011) |
ചലച്ചിത്ര സംവിധാനം | ടി എസ് സുരേഷ് ബാബു |
ഗാനരചന | ആശ രമേഷ് |
സംഗീതം | അല്‍ഫോണ്‍സ് ജോസഫ് |
ആലാപനം | മഞ്ജരി, കാര്‍ത്തിക് |
വരികള്‍
Ishtam ninnishtam en kaathilothumo Ennum njaan thedum azhakaarnna penkilee Oru swapnam pole doore Oru swarggaaraamam pakaram tharumo Nin mozhikalarulum sukhame Nenchiloru poomazhayaayi Ponnarali vidarum vaniyil sakhi nee varumo Ennomalaay arike (Ishtam ninnishtam...) Malarukalil nirayum madhumakudam Shalabhamathu nukarum anunimisham Athilumathimadhuram pranayasukham Karalukalil vazhiyum puthiya rasam Pularimazha nanayaamini ormma than kanavil Iravililavelkkaam oru pon kinaa thaliril Ini nin vazhiyil ponnooyalidaan njaan arike varaam kiliye Nin chirakadikal kaathorkkukayaanen maanasamee vazhiye (Ishtam ninnishtam...) Kavithayala ilakum kalamozhiyo Kanakamoli vitharum naruchiriyo kavilinayil uthirum arunimayo mukilazhaku nirayum mudiyazhako Irumanavumonnaakkiyathethu chaaruthayo Iruvarilumoro priya moha saagaramo athilodi varum thira paadi varum anuraagarasam tharumo athu penkili than manivenuviloodoru pallaviyaay varumo Ishtam ninnishtam en kaathilothumo Ennum njaan thedum azhakaarnnoraan kilee Oru swapnam pole doore Oru swarggaaraamam pakaram tharumo Nin mozhikalarulum sukhame Nenchiloru poomazhayaayi Ponnarali vidarum vaniyil sakhi nee varumo Ennomalaay arike (Ishtam ninnishtam...) | ഇഷ്ടം നിന്നിഷ്ടം എൻ കാതിലോതുമോ എന്നും ഞാൻ തേടും അഴകാർന്ന പെൺകിളീ ഒരു സ്വപ്നം പോലെ ദൂരെ ഒരു സ്വർഗ്ഗാരാമം പകരം തരുമോ നിൻ മൊഴികളരുളും സുഖമേ നെഞ്ചിലൊരു പൂമഴയായി പൊന്നരളി വിടരും വനിയിൽ സഖി നീ വരുമോ എന്നോമലായ് അരികെ (ഇഷ്ടം നിന്നിഷ്ടം...) മലരുകളിൽ നിറയും മധു മകുടം ശലഭമതു നുകരും അനുനിമിഷം അതിലുമതിമധുരം പ്രണയസുഖം കരളുകളിൽ വഴിയും പുതിയ രസം പുലരിമഴ നനയാമിനി ഓർമ്മ തൻ കനവിൽ ഇരവിലിളവേൽക്കാം ഒരു പൊൻകിനാതളിരിൽ ഇനി നിൻ വഴിയിൽ പൊന്നൂയലിടാൻ ഞാൻ അരികെ വരാം കിളിയേ നിൻ ചിറകടികൾ കാതോർക്കുകയാണെൻ മാനസമീ വഴിയേ (ഇഷ്ടം നിന്നിഷ്ടം...) കവിതയല ഇളകും കളമൊഴിയോ കനകമൊളി വിതറും നറുചിരിയോ കവിളിണയിൽ ഉതിരും അരുണിമയോ മുകിലഴകു നിറയും മുടിയഴകോ ഇരുമനവുമൊന്നാക്കിയതേതു ചാരുതയോ ഇരുവരിലുമോരോ പ്രിയ മോഹസാഗരമോ അതിലോടി വരും തിര പാടി വരും അനുരാഗ രസം തരുമോ അത് പെൺകിളി തൻ മണിവേണുവിലൂടൊരു പല്ലവിയായ് വരുമോ ഇഷ്ടം നിന്നിഷ്ടം എൻ കാതിലോതുമോ എന്നും ഞാൻ തേടും അഴകാർന്നൊരാൺകിളീ ഒരു സ്വപ്നം പോലെ ദൂരെ ഒരു സ്വർഗ്ഗാരാമം പകരം തരുമോ നിൻ മൊഴികളരുളും സുഖമേ നെഞ്ചിലൊരു പൂമഴയായി പൊന്നരളി വിടരും വനിയിൽ സഖി നീ വരുമോ എന്നോമലായ് അരികെ (ഇഷ്ടം നിന്നിഷ്ടം...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തിളക്കം വെച്ച
- ആലാപനം : ശങ്കര്‍ മഹാദേവന്‍ | രചന : ആശ രമേഷ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- ശാരോണിൻ ഗീതം
- ആലാപനം : മധു ബാലകൃഷ്ണന്‍, അഫ്‌സല്‍, എലിസബത്ത് രാജു | രചന : ആശ രമേഷ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- വെൺതീരത്ത്
- ആലാപനം : രശ്മി വിജയൻ | രചന : ആശ രമേഷ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- തിളക്കം വച്ച (Remix)
- ആലാപനം : ശങ്കര്‍ മഹാദേവന്‍ | രചന : ആശ രമേഷ് | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്