View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചക്കര മാവിന്‍ ...

ചിത്രംബോംബെ മാർച്ച് 12 (2011)
ചലച്ചിത്ര സംവിധാനംബാബു ജനാർദ്ദനൻ
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംഅഫ്സല്‍ യൂസഫ്‌
ആലാപനംഗണേഷ്‌ സുന്ദരം, സോനു നിഗം, സോണി സായ്

വരികള്‍

Lyrics submitted by: Indu Ramesh

Chakkaramaavin kompathu kothiyirikkana thathamme
oru pachila kothi kaaryam cholloo kanni thathamme..
thiruvaathira manjalayil dhanumaasa nilaavalayil
malanaadine orthu vithumpiyoreenam nee pakaroo...
(chakkaramaavin... )

Poovaankurunnila moodum kunninte mele
thinkal thidampuyarumpol nee poyathenthe
aaryan vilayumpol ilaveyilu minnumpol
parayaathe enthe nee ithile ponnu...

Chakkaramaavin kompathu kothiyirikkana thathamme
oru pachila kothi kaaryam cholloo kanni thathamme...

Kaatharulenam bhagavaane.. kaananavaasaa manikandaa..
kadanakkadalil neenthidumenne kara kettenam shaasthaave..
kaatharulenam bhagavaane.. kaananavaasaa manikandaa..
kadanakkadalil neenthidumenne kara kettenam shaasthaave..

Poo moodum kaavukal doore maadunnathille
olathiletho pookkal veezhunnathille..
ormmayiloridavazhiyil kariyilakal veezhave
mizhiyimayil enthinoree neerkkanam choodi nee...
(chakkaramaavin... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ..
തിരുവാതിര മഞ്ഞലയിൽ ധനുമാസ നിലാവലയിൽ
മലനാടിനെ ഓർത്തു വിതുമ്പിയൊരീണം നീ പകരൂ...
(ചക്കരമാവിൻ... )

പൂവാങ്കുരുന്നില മൂടും കുന്നിന്റെ മേലേ
തിങ്കൾത്തിടമ്പുയരുമ്പോൾ നീ പോയതെന്തേ
ആര്യൻ വിളയുമ്പോൾ ഇളവെയില് മിന്നുമ്പോൾ
പറയാതെ എന്തേ നീ ഇതിലേ പോന്നു...

ചക്കരമാവിൻ കൊമ്പത്ത് കൊത്തിയിരിക്കണ തത്തമ്മേ
ഒരു പച്ചില കൊത്തി കാര്യം ചൊല്ലൂ കന്നിത്തത്തമ്മേ...

കാത്തരുളേണം ഭഗവാനേ.. കാനനവാസാ മണികണ്ഠാ..
കദനക്കടലിൽ നീന്തിടുമെന്നെ കര കേറ്റേണം ശാസ്താവേ..
കാത്തരുളേണം ഭഗവാനേ.. കാനനവാസാ മണികണ്ഠാ..
കദനക്കടലിൽ നീന്തിടുമെന്നെ കര കേറ്റേണം ശാസ്താവേ..

പൂ മൂടും കാവുകൾ ദൂരെ മാടുന്നതില്ലേ
ഓളത്തിലേതോ പൂക്കൾ വീഴുന്നതില്ലേ..
ഓർമ്മയിലൊരിടവഴിയിൽ കരിയിലകൾ വീഴവേ
മിഴിയിമയിൽ എന്തിനൊരീ നീർക്കണം ചൂടി നീ...
(ചക്കരമാവിൻ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിരിയുന്നു കൊഴിയുന്നു
ആലാപനം : ഉഷാ ഉതുപ്പ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അഫ്സല്‍ യൂസഫ്‌
വിരിയുന്നു കൊഴിയുന്നു
ആലാപനം : സാധന സർഗം   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അഫ്സല്‍ യൂസഫ്‌
ചക്കര മാവിന്‍
ആലാപനം : ഗണേഷ്‌ സുന്ദരം, സോനു നിഗം, സോണി സായ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അഫ്സല്‍ യൂസഫ്‌
ഓണവെയില്‍
ആലാപനം : എം ജി ശ്രീകുമാർ, സോണി സായ്, സുധീഷ്   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അഫ്സല്‍ യൂസഫ്‌
മൌല മേരെ (Sufi Song)
ആലാപനം : കൈലാസ് ഖേര്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : അഫ്സല്‍ യൂസഫ്‌