View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗിണീ ...

ചിത്രംഇവൻ മേഘരൂപൻ (2012)
ചലച്ചിത്ര സംവിധാനംപി ബാലചന്ദ്രൻ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംശരത്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Viji

Anuraaginee ninakkadayalamaay thanna
kanakaamguleeyam kalanju poyo
evideyo vachu
evideyo vachu maranna than maanikyam
thirayunna naagamaay alayunnu njaan
anuraaginee............

Sukruthini......
sukruthinee nin premavallari enthinee
vikrithamaam mulmarathil padarnnu (2)
aparaadhi njan ninte aathma laavanyathe
ariyaathe ninne vedinjavan njaan
vazhiyora pookkalil ila velkkum vandine
varavelkkanethabhijaatha pushpam
varavelkkanethabhijaatha pushpam
anuraaaginee......

Madhuramaam nadangal kelkkumidangalil
mathi marannenthino paanju poyi njaan (2)
oru vana pushpathin madakara soundaryam
ozhuki varum vazhi njaanalanju
evide nee soundarya devathe
aa..........
evide nee soundarya devathe
ninne njan thirayukayaneeyananthathayil
thirayukayanee ananthathayil.........
വരികള്‍ ചേര്‍ത്തത്: അശോകന്‍ മാവേലിക്കര

അനുരാഗിണീ നിനക്കടയാളമായ്‌ തന്ന
കനകാംഗുലീയം കളഞ്ഞുപോയോ
എവിടെയോ വച്ചു .....
എവിടെയോവെച്ചു മറന്ന തന്‍ മാണിക്യം
തിരയുന്ന നാഗമായ്‌ അലയുന്നു ഞാന്‍
അനുരാഗിണീ......

സുകൃതിനീ ...
സുകൃതിനീ നിന്‍ പ്രേമവല്ലരി എന്തിനീ
വികൃതമാം മുള്‍മരത്തില്‍ പടര്‍ന്നു ..( 2 )
അപരാധി ഞാന്‍ നിന്‍റെ ആത്മ ലാവണ്യത്തേ
അറിയാതെ നിന്നെ വെടിഞ്ഞവന്‍ ഞാന്‍
വഴിയോരപൂക്കളില്‍ ഇലവേള്‍ക്കും വേണ്ടിനെ
വരവേല്‍ക്കാനേതഭിജാത പുഷ്പം
വരവേല്‍ക്കാനേതഭിജാത പുഷ്പം
അനുരാഗിണീ.......

മധുരമാം നാദങ്ങള്‍ കേള്‍ക്കുമിടങ്ങളില്‍
മതിമറന്നെന്തിനോ പാഞ്ഞു പോയ് ഞാൻ (2)
ഒരു വന പുഷ്പത്തിൻ മദകര സൌന്ദര്യം
ഒഴുകി വരും വഴി ഞാനലഞ്ഞു
എവിടെ നീ സൌന്ദര്യ ദേവതേ
ആ..........
എവിടെ നീ സൌന്ദര്യ ദേവതേ
നിന്നെ ഞാൻ തിരയുകയാണീയനന്തതയിൽ
തിരയുകയാണീ അനന്തതയിൽ.......


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓ മറിമായന്‍ കവിയല്ലെ
ആലാപനം : കൃഷ്ണചന്ദ്രന്‍, മൃദുല വാര്യർ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശരത്‌
ഇന്നലെ ഞാന്‍
ആലാപനം : സുനിത നെടുങ്ങാടി   |   രചന : പി കുഞ്ഞിരാമന്‍ നായര്‍   |   സംഗീതം : ശരത്‌
വിഷുക്കിളീ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
വിഷുക്കിളീ [D]
ആലാപനം : കെ എസ്‌ ചിത്ര, ശരത്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌
മായാ ഗോപബാലാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
യാഹി മാധവാ
ആലാപനം : റിയ രാജു   |   രചന :   |   സംഗീതം : ശരത്‌
ആണ്ടേ ലോണ്ടേ
ആലാപനം : രമ്യ നമ്പീശന്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ശരത്‌
നിശാസുരഭീ
ആലാപനം : ശ്വേത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ശരത്‌