

Maavelikku Shesham ...
Movie | Vellimoonga (2014) |
Movie Director | Jibu Jacob |
Lyrics | Santhosh Varma |
Music | Bijibal |
Singers | Najim Arshad |
Lyrics
Lyrics submitted by: Ragesh Thiruvangad Maveliyku sesham neeyeyullennoro Malokarkkum thonnippichal neeye nethavu.. Vayilthonnumpole vagdhanangal nalki Mayajalam kattunnonanennum jethavu Veru pidichavarellarum... Nerumarachavaranallo... Voteriyal seaterial Swantham karyam...sindabad..! (Maveliyku sesham.. ) Kukshi niraykkan pattiya kakshipidikkam Thanikku thanalinoru kodi pidikkam.. Votu pidikkan chiriyude kootu pidikkam Chirichu chirichu pinne kazhutharakkam.. Nalanju puthan kittan thanjathilenthum cheyyam Rashtrathe eeyam poosum rashtreeyakkara pinne Kuthichu kuthichu parakkum... neram Chathukidakkana karnnore.. Chennu pukazhthanamavolam.. Nikkahinum poutheesinum Aalakuvan nee ponam.. ! (Mavelikku sesham.. ) Meni tharippu chadapada chankumidippu Aduthukazhinjuvallo thiranjeduppu.. Aaru bharikkum.. nadine aaru mudikkum..? Thirichum marichumoru narukkeduppu.. Votellam petteel vannal votenni passayennal... Vagdhanam chakkil ketti kaanatha konil thalli Marachu pidichu chirikkum.. neeyum Thokkanatheppazhumaranu..? Votu kodukkana janamanu.. ! Nethavinum jethavinum Swantham karyam... sindabad.. ! | വരികള്‍ ചേര്‍ത്തത്: രാഗേഷ് തിരുവങ്ങാട് മാവേലിയ്ക്കുശേഷം നീയേയുള്ളെന്നോരോ മാലോകര്‍ക്കും തോന്നിപ്പിച്ചാല്‍ നീയേ നേതാവ്.. വായില്‍തോന്നും പോലെ വാഗ്ദാനങ്ങള്‍ നല്കി മായാജാലം കാട്ടുന്നോനാണെന്നും ജേതാവ്.. വേരുപിടിച്ചവരെല്ലാരും നേരുമറച്ചവരാണല്ലോ.. വോട്ടേറിയാല്‍ സീറ്റേറിയാല്‍ സ്വന്തം കാര്യം...സിന്ദാബാദ്..! (മാവേലിയ്ക്കു ശേഷം..) കുക്ഷിനിറയ്ക്കാന്‍ പറ്റിയ കക്ഷിപിടിക്കാം തനിക്കു തണലിനൊരു കൊടി പിടിക്കാം.. വോട്ടുപിടിക്കാന്‍ ചിരിയുടെ കൂട്ടുപിടിക്കാം.. ചിരിച്ചു ചിരിച്ചു പിന്നെ കഴുത്തറക്കാം.. നാലഞ്ചു പുത്തന്‍ കിട്ടാന്‍ തഞ്ചത്തിലെന്തും ചെയ്യാം രാഷ്ട്രത്തെ ഈയം പൂശും രാഷ്ട്രീയക്കാരാ പിന്നെ കുതിച്ചു കുതിച്ചു പറക്കും...നേരം ചത്തുകിടക്കണ കാര്‍ന്നോരെ ചെന്നു പുകഴ്ത്തണമാവോളം നിക്കാഹിനും പൗത്തീസിനും ആളാകുവാന്‍ നീ പോണം..! (മാവേലിയ്ക്കു ശേഷം...) മേനിതരിപ്പ്..ചടപട ചങ്കുമിടിപ്പ്.. അടുത്തു കഴിഞ്ഞുവല്ലോ തിരഞ്ഞെടുപ്പ് ആരു ഭരിക്കും..? നാടിനെ ആരു മുടിക്കും..? തിരിച്ചും മറിച്ചുമൊരു നറുക്കെടുപ്പ്.. വോട്ടെല്ലാം പെട്ടീല്‍ വന്നാല്‍ വോട്ടെണ്ണി പാസ്സായെന്നാല്‍.. വാഗ്ദാനം ചാക്കില്‍ കെട്ടി കാണാത്ത കോണില്‍ തള്ളി മറച്ചു പിടിച്ചു ചിരിക്കും...നീയും.. തോക്കണതെപ്പഴുമാരാണ്..? വോട്ടു കൊടുക്കണ ജനമാണ്..! നേതാവിനും..ജേതാവിനും.. സ്വന്തം കാര്യം..സിന്ദാബാദ്..! (മാവേലിയ്ക്കു ശേഷം ...) |
Other Songs in this movie
- Punchiri Kannulla
- Singer : Ganesh Sundaram | Lyrics : Rajeev Nair | Music : Bijibal
- Punchiri Kannulla
- Singer : Vijay Yesudas | Lyrics : Rajeev Nair | Music : Bijibal
- Vellaaram Kannulla
- Singer : Lola, Devadutt Bijibal, Daya Bijibal | Lyrics : Santhosh Varma | Music : Bijibal