View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാര്‍വണ വിധുവേ ...

ചിത്രംഒരു വടക്കൻ സെൽഫി (2015)
ചലച്ചിത്ര സംവിധാനംജി പ്രജിത്ത്
ഗാനരചനഅനു എലിസബത് ജോസ്
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഹരീഷ് ശിവരാമകൃഷ്ണന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Paarvanavidhuve pokuvathevide
paarvanavidhuve pokuvathevide
prayaanangalil, pravaahangalil
prayaanangalil, pravaahangalil
prabhaatham maranninnu thedunnu
aare nee kaathare

Chumaderum vare
mizhi moodum vare
vidhi thedunnithaa (2)

Paathayorangalil kanda swapnangalil
andhakaaram maranjingu nilkkumbozhum
chirakellaam thalarnningu veezhumbozhum
manassonnaayi njaan dhisha thedunnuvo

Pularkaalavum shyaamayaamangalum
tthudarnneedumee yaathra neelunnuvo
nilaykkaathe pokaamoree veethiyil
manalkkaattu polingu doorangal thaandi naam
kaathare..

Chumaderum vare
mizhi moodum vare
Vidhi thedunnithaa (4)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പാർവണവിധുവേ പോകുവതെവിടെ
പാർവണവിധുവേ പോകുവതെവിടെ
പ്രയാണങ്ങളിൽ, പ്രവാഹങ്ങളിൽ
പ്രയാണങ്ങളിൽ, പ്രവാഹങ്ങളിൽ
പ്രഭാതം മറന്നിന്നു തേടുന്നു
ആരെ നീ കാതരേ

ചുമടേറും വരെ
മിഴി മൂടും വരെ
വിധി തേടുന്നിതാ (2)

പാതയോരങ്ങളിൽ കണ്ട സ്വപ്നങ്ങളിൽ
അന്ധകാരം മറഞ്ഞിങ്ങു നിൽക്കുമ്പോഴും
ചിറകെല്ലാം തളർന്നിങ്ങു വീഴുമ്പോഴും
മനസ്സൊന്നായി ഞാൻ ദിശ തേടുന്നുവോ

പുലർകാലവും ശ്യാമയാമങ്ങളും
തുടർന്നീടുമീ യാത്ര നീളുന്നുവോ
നിലയ്ക്കാതെ പോകാമൊരീ വീഥിയിൽ
മണൽക്കാറ്റു പോലിങ്ങു ദൂരങ്ങൾ താണ്ടി നാം
കാതരേ..

ചുമടേറും വരെ
മിഴി മൂടും വരെ
വിധി തേടുന്നിതാ (4)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൈകോട്ടും കണ്ടിട്ടില്ല
ആലാപനം : വൈക്കം വിജയലക്ഷ്മി   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
എന്നെ തല്ലണ്ടമ്മാവാ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ഷാന്‍ റഹ്മാന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ചെന്നൈ പട്ടണം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
നീലാമ്പലിന്‍
ആലാപനം : അരുണ്‍ ഏലാട്ട്, കാവ്യ അജിത്   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
യെക്കം പോഗവില്ലേ
ആലാപനം : ഷാന്‍ റഹ്മാന്‍   |   രചന :   |   സംഗീതം : ഷാന്‍ റഹ്മാന്‍