View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെല്ലെ വന്നു കൊഞ്ചിയോ ...

ചിത്രംമധുര നാരങ്ങ (2015)
ചലച്ചിത്ര സംവിധാനംസുഗീത്
ഗാനരചനസന്തോഷ് വര്‍മ്മ, വി ആർ സന്തോഷ്
സംഗീതംശ്രീജിത് സച്ചിൻ
ആലാപനംസൂരജ് സന്തോഷ്, റോഷ്നി സുരേഷ്

വരികള്‍

Lyrics submitted by: Sandhya Prakash

വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മെല്ലെ വന്നു കൊഞ്ചിയോ പൊന്നുതിരും മേഘമേ
ചാരേ വന്നു നിന്നുവോ ചാഞ്ഞുറങ്ങും സ്വപ്‌നമേ
രാവിനൊരു കൂട്ടായ് കിളി മൂളും ഈ താരാട്ട്
താരമതു കേൾക്കാൻ കാതോർക്കും നിഴലോരത്തു
മെല്ലെ വന്നു കൊഞ്ചിയോ പൊന്നുതിരും മേഘമേ
ചാരേ വന്നു നിന്നുവോ ചാഞ്ഞുറങ്ങും സ്വപ്‌നമേ

ഹൃദയമതു കേൾക്കുമ്പോൾ തെളിയുമതു പാട്ടായി
പുലരി പോലും കേട്ട് നിൽക്കും ഒന്ന് മൂളാൻ
അകലെയൊരു മഴവില്ലിൻ മഴ ചാറുമ്പോൾ
അരികിലായ് വന്നു ചേരും നീലവാനം
മിഴിയോളമെന്ന പോലെ മൊഴി തൂകി നിന്ന പോലേ
ഒളി മിന്നിയോ നിറ പൂക്കളായ്
ആ .................ആ.................
മം .........................മം ......................

തിരയിലൊരു കളിവള്ളം തീരമതു കാണുമ്പോൾ
പീലി ചൂടാൻ വന്നു ചേരും മേഘ ചിത്രം
മഴയിലതു കാണുമ്പോൾ കുളിരലകൾ നെയ്യുമ്പോൾ
നമ്മളെന്തേ നോക്കി നിന്നു സന്ധ്യ പോലേ
തിരമാല വന്നു പോകും കടലോരമെന്ന പോലേ
അറിയാതേ നാം അകലാതെയായ്
രാവിനൊരു കൂട്ടായ് കിളി മൂളും ഈ താരാട്ട്
താരമതു കേൾക്കാൻ കാതോർക്കും നിഴലോരത്തു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരും കാണാതെ
ആലാപനം : രേഷ്മ മേനോൻ   |   രചന : ശ്രീകുമാർ നാ‍യർ   |   സംഗീതം : ശ്രീജിത് സച്ചിൻ
ഈ കൂട്ടില്‍
ആലാപനം : മധു ബാലകൃഷ്ണന്‍, ലതാ കൃഷ്ണ, രഞ്ജിത് ഗോവിന്ദ്   |   രചന : സന്തോഷ് വര്‍മ്മ, വി ആർ സന്തോഷ്   |   സംഗീതം : ശ്രീജിത് സച്ചിൻ
കണ്‍ കണ്‍കളില്‍
ആലാപനം : ശ്വേത മോഹന്‍, വിജേഷ് ഗോപാൽ   |   രചന : രാജീവ് നായര്‍   |   സംഗീതം : ശ്രീജിത് സച്ചിൻ
ഓ തിരയുകയാണോ
ആലാപനം : റോഷ്നി സുരേഷ്   |   രചന : സന്തോഷ് വര്‍മ്മ, വി ആർ സന്തോഷ്   |   സംഗീതം : ശ്രീജിത് സച്ചിൻ
ഒരു നാള്‍ ഇനി നാം
ആലാപനം : ഹരിചരൻ, സൂരജ് സന്തോഷ്   |   രചന : രാജീവ് നായര്‍   |   സംഗീതം : ശ്രീജിത് സച്ചിൻ
വാഴ്വോം താഴ്വോം
ആലാപനം : റോഷ്നി സുരേഷ്   |   രചന : വിവേക്   |   സംഗീതം : ശ്രീജിത് സച്ചിൻ