View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂക്കള്‍ പനിനീര്‍പ്പൂക്കള്‍ ...

ചിത്രംആക്ഷന്‍ ഹീറോ ബിജു (2016)
ചലച്ചിത്ര സംവിധാനംഅബ്രിഡ് ഷൈന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്, വാണി ജയറാം

വരികള്‍

Lyrics submitted by: Indu Ramesh

ngm... ngm... ngm...

Pookkal panineer pookkal neeyum kaanunnundo..
eenam kili than eenam neeyum kelkkunnundo..
vannu naam randaalum iruvazhiye ivide vare..
porenam nee koode.. iniyozhukaam oru vazhiye...
pookkal panineer pookkal neeyum kaanunnundo...

ee vazhiye varum narumazhayum ilaveyilum
ee vani muzhuvan himamaniyum ila pozhiyum
ithu vazhi poyeedum rithu palathennaalum
ithu vazhi poyeedum rithu palathennaalum
maanasamaake nammal neyyum vasantham
maayaruthengum... maayaruthengum...
maayaruthengum... maayaruthengum...

pookkal panineer pookkal neeyum kaanunnundo...

venpanimathi than puzhayozhukum vazhiyarikil
thoomukilukalaam kilikalumaay kadha parayaan
chuvadukalonnaakum priyathara sanchaaram
chuvadukalonnaakum priyathara sanchaaram
ee vazhi neele thaazhampookkal chelode
thookuvathaaro.. paaloli pole..
thookuvathaaro.. paaloli pole..

pookkal panineer pookkal neeyum kaanunnundo..
vannu naam randaalum iruvazhiye ivide vare..
porenam nee koode.. iniyozhukaam oru vazhiye...
pookkal panineer pookkal neeyum kaanunnundo....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ങൂഹൂം... ങൂഹൂം... ങൂഹൂം...

പൂക്കൾ പനിനീർപൂക്കൾ നീയും കാണുന്നുണ്ടോ..
ഈണം കിളി തൻ ഈണം നീയും കേൾക്കുന്നുണ്ടോ..
വന്നു നാം രണ്ടാളും ഇരുവഴിയേ ഇവിടെവരേ..
പോരേണം നീ കൂടേ.. ഇനിയൊഴുകാം ഒരു വഴിയേ...
പൂക്കൾ പനിനീർപൂക്കൾ നീയും കാണുന്നുണ്ടോ...

ഈ വഴിയേ വരും നറുമഴയും ഇളവെയിലും
ഈ വനി മുഴുവൻ ഹിമമണിയും ഇലപൊഴിയും
ഇതുവഴി പോയീടും ഋതു പലതെന്നാലും
ഇതുവഴി പോയീടും ഋതു പലതെന്നാലും
മാനസമാകെ നമ്മൾ നെയ്യും വസന്തം
മായരുതെങ്ങും.. മായരുതെങ്ങും..
മായരുതെങ്ങും.. മായരുതെങ്ങും...

പൂക്കൾ പനിനീർപൂക്കൾ നീയും കാണുന്നുണ്ടോ...

വെൺപനിമതി തൻ പുഴയൊഴുകും വഴിയരികിൽ
തൂമുകിലുകളാം കിളികളുമായ് കഥ പറയാൻ
ചുവടുകളൊന്നാകും പ്രിയതരസഞ്ചാരം
ചുവടുകളൊന്നാകും പ്രിയതരസഞ്ചാരം
ഈ വഴിനീളെ താഴമ്പൂക്കൾ ചേലോടേ
തൂകുവതാരോ.. പാലൊളി പോലെ..
തൂകുവതാരോ.. പാലൊളി പോലെ...

പൂക്കൾ പനിനീർപൂക്കൾ നീയും കാണുന്നുണ്ടോ
വന്നു നാം രണ്ടാളും ഇരുവഴിയേ ഇവിടെവരേ..
പോരേണം നീ കൂടേ.. ഇനിയൊഴുകാം ഒരു വഴിയേ...
പൂക്കൾ പനിനീർപൂക്കൾ നീയും കാണുന്നുണ്ടോ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരിയോ ചിരി പുഞ്ചിരി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, വൈക്കം വിജയലക്ഷ്മി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
ഊഞ്ഞാലിലാടി വന്ന
ആലാപനം : ചിന്‍മയി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ജെറി അമല്‍ദേവ്‌
ഹരഹര തീവ്രം
ആലാപനം : സുചിത് സുരേശൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
മുത്തേ പൊന്നേ പിണങ്ങല്ലേ
ആലാപനം : സുരേഷ് അരിസ്റ്റോ   |   രചന : സുരേഷ് അരിസ്റ്റോ   |   സംഗീതം : സുരേഷ് അരിസ്റ്റോ