View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഊഞ്ഞാലിലാടി വന്ന ...

ചിത്രംആക്ഷന്‍ ഹീറോ ബിജു (2016)
ചലച്ചിത്ര സംവിധാനംഅബ്രിഡ് ഷൈന്‍
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംചിന്‍മയി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Indu Ramesh

aa... aa... aa... aa...

Oonjaalilaadi vanna kinaavengu maanju poy..
oonjaalilaadi vanna kinaavengu maanju poy..
thoomaari peytha poyka polen mizhi niranju poy
kaarmeghamaarnna vinnu polen manamirundu poy...
oonjaalilaadi vanna kinaavengu maanju poy...

erivenalinte kaiviral en nerkku neelave
kaliyaadumente poovanam ettu vaadave
manjchaadi kaatha chillucheppum chinni veezhave..
thoomaari peytha poyka polen mizhi niranju poy
kaarmeghamaarnna vinnu polen manamirundu poy...
oonjaalilaadi vanna kinaavengu maanju poy...

karalnovu maanju veendumen thoomaina paadumo
kilimaanasam thaloduvaan poonkaattu porumo
ee paatha moodi ninna manjum maanju povumo..
thoomaari thornnu poyka ilam poovu choodumo
kaarmeghamaala maarimayilppeeli neerthumo...
oonjaalilaadi vanna kinaavengu maanju poy....
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ... ആ... ആ...

ഊഞ്ഞാലിലാടി വന്ന കിനാവെങ്ങു മാഞ്ഞുപോയ്..
ഊഞ്ഞാലിലാടി വന്ന കിനാവെങ്ങു മാഞ്ഞുപോയ്..
തൂമാരി പെയ്ത പൊയ്ക പോലെൻ മിഴി നിറഞ്ഞുപോയ്
കാർമേഘമാർന്ന വിണ്ണു പോലെൻ മനമിരുണ്ടുപോയ്...
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്...

എരിവേനലിന്റെ കൈവിരൽ എൻ നേർക്കു നീളവേ
കളിയാടുമെന്റെ പൂവനം ഏറ്റുവാടവേ
മഞ്ചാടി കാത്ത ചില്ലുചെപ്പും ചിന്നിവീഴവേ..
തൂമാരി പെയ്ത പൊയ്ക പോലെൻ മിഴി നിറഞ്ഞുപോയ്
കാർമേഘമാർന്ന വിണ്ണു പോലെൻ മനമിരുണ്ടുപോയ്...
ഊഞ്ഞാലിലാടിവന്ന കിനാവെങ്ങു മാഞ്ഞുപോയ്...

കരൾനോവു മാഞ്ഞു വീണ്ടുമെൻ തൂമൈന പാടുമോ
കിളിമാനസം തലോടുവാൻ പൂങ്കാറ്റു പോരുമോ
ഈ പാത മൂടിനിന്ന മഞ്ഞും മാഞ്ഞുപോവുമോ..
തൂമാരി തോർന്നു പൊയ്ക ഇളംപൂവു ചൂടുമോ..
കാർമേഘമാല മാരിമയിൽപ്പീലി നീർത്തുമോ...
ഊഞ്ഞാലിലാടി വന്ന കിനാവെങ്ങു മാഞ്ഞുപോയ്...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂക്കള്‍ പനിനീര്‍പ്പൂക്കള്‍
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ജെറി അമല്‍ദേവ്‌
ചിരിയോ ചിരി പുഞ്ചിരി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, വൈക്കം വിജയലക്ഷ്മി   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
ഹരഹര തീവ്രം
ആലാപനം : സുചിത് സുരേശൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
മുത്തേ പൊന്നേ പിണങ്ങല്ലേ
ആലാപനം : സുരേഷ് അരിസ്റ്റോ   |   രചന : സുരേഷ് അരിസ്റ്റോ   |   സംഗീതം : സുരേഷ് അരിസ്റ്റോ