View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈ ശിശിരകാലം ...

ചിത്രംജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം (2016)
ചലച്ചിത്ര സംവിധാനംവിനീത്‌ ശ്രീനിവാസന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍, കാവ്യ അജിത്

വരികള്‍

Lyrics submitted by: Jayan Kuruvath

വരികള്‍ ചേര്‍ത്തത്: ജയന്‍ കുറുവത്ത്

ഉം ..ഉം ..ഹോ ...
ഈ.. ശിശിരകാലം തൂ..മഞ്ഞു തൂകീ
പുലരിപ്പൂ മെല്ലെ മെല്ലെ ഇതളിട്ടു മേലേ മേലേ
മനമേതോ പാടും കിളിയായ്
ഒരുമിച്ചീ തെന്നൽത്തേരിൽ
മണലോരം നീളേ പാറാം
കിനാവിൻ നറുതേൻ നുണയാം
ആശാമുകിൽ അതിരിടാ വാനിലായ്
പാറുന്നു നാം പറവകൾ പോലവേ (2)
ഓ ..

മഴവില്ലിനാൽ ഇഴ മേഞ്ഞിടും അഴകിൻ കൂട്
അതിലായിരം കനവോടിതാ കുറുകും പ്രാവ്
തളിരിളം ചൂടിൽ ആ നെഞ്ചിൽ
തല ചായ്ച്ചൊന്നുറങ്ങീടുവാൻ
ചെറുപ്രാവുകൾ അണയുന്നിതാ
ആനന്ദമായ് ആവേശമായ്
ഈ ശിശിരകാലം

പുലരിപ്പൂ മെല്ലെ മെല്ലെ
ഇതളിട്ടു മേലേ മേലേ
മനമേതോ പാടും കിളിയായ്
ഒരുമിച്ചീ തെന്നൽത്തേരിൽ
മണലോരം നീളേ... പാറാം
കിനാവിൻ നറുതേൻ നുണയാം

ആശാമുകിൽ അതിരിടാ വാനിലായ്
പാറുന്നു നാം പറവകൾ പോലവേ (2)
ഉം.. ശിശിരകാലം..ഉം.. ഉം...ശിശിരകാലം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരുവാവണി രാവ്
ആലാപനം : ഉണ്ണി മേനോന്‍, സിതാര കൃഷ്ണകുമാര്‍, മീര ശർമ്മ   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
പുലരി വെയിലിനാല്‍ (ദുബായ്)
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, സുചിത് സുരേശൻ, ലിയ വർഗീസ്   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
എന്നിലെരിഞ്ഞു
ആലാപനം : സിതാര കൃഷ്ണകുമാര്‍, ആർസീ   |   രചന : ആർസീ   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഹോം
ആലാപനം : അശ്വിൻ ഗോപകുമാർ   |   രചന : അശ്വിൻ ഗോപകുമാർ   |   സംഗീതം : ഷാന്‍ റഹ്മാന്‍