View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കനവിൻ കണിമല കയറി ...

ചിത്രംപള്ളിക്കൂടം (2016)
ചലച്ചിത്ര സംവിധാനംഗിരീഷ് പിസി പാലം
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംതേജ്‌ മെര്‍വിന്‍
ആലാപനംകെ കെ നിഷാദ്‌

വരികള്‍

Lyrics submitted by: Indu Ramesh

Kanavin kanimala kayari
puthuven pularikalezhuthi
ee vanikalil kurukuru kuruki
vazhikalil kalichiri chithari
paadum vannaathippullin
paattum kaanaathe cholli
paayum thodin kuruke neenthi
praanthan poovin cheviyil nulli...

poyeppokum naalin kadhakal
kaathil parayum ori maravum
odum maanum chaadum poovaalkkurangum
oro paaddamchollaathe chollum
kaathangal pokaaminiyum
raavoram chellum munpe
kaalathe puthuthaayezhuthaam
swapnathin peelithumpaal
swapnathin peelithumpaal
hoy.. hoy...
(kanavin... )

mannum mannin manavum
ullil nirayum oro njodiyum
mele mele vaanin poonkaavilolam
moham neettum oonjaalileraam
meghangal meyum cheruvil
aavolam koodekkoodaam
vaarthinkal kinnam niraye
aanandappoonthenunnaam
aanandappoonthenunnaam
hoy.. hoy...
(kanavin... )
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

കനവിൻ കണിമല കയറി
പുതുവെൺ പുലരികളെഴുതി
ഈ വനികളിൽ കുറുകുറു കുറുകി
വഴികളിൽ കളിചിരി ചിതറി
പാടും വണ്ണാത്തിപ്പുള്ളിൻ
പാട്ടും കാണാതെ ചൊല്ലി
പായും തോടിൻ കുറുകെ നീന്തി
പ്രാന്തൻ പൂവിൻ ചെവിയിൽ നുള്ളി

പൊയ്പ്പോകും നാളിൻ കഥകൾ
കാതിൽ പറയും ഓരോ മരവും
ഓടും മാനും ചാടും പൂവാൽക്കുരങ്ങും
ഓരോ പാഠം ചൊല്ലാതെ ചൊല്ലും
കാതങ്ങൾ പോകാമിനിയും
രാവോരം ചെല്ലും മുൻപേ
കാലത്തെ പുതുതായെഴുതാം
സ്വപ്നത്തിൻ പീലിത്തുമ്പാൽ
സ്വപ്നത്തിൻ പീലിത്തുമ്പാൽ
ഹോയ് ..ഹോയ് ..
(കനവിൻ കണിമല കയറി )

മണ്ണും മണ്ണിൻ മണവും
ഉള്ളിൽ നിറയും ഓരോ ഞൊടിയും
മേലെ മേലെ വാനിൻ പൂങ്കാവിലോളം
മോഹം നീട്ടും ഊഞ്ഞാലിലേറാം
മേഘങ്ങൾ മേയും ചെരുവിൽ
ആവോളം കൂടെക്കൂടാം
വാർത്തിങ്കൾ കിണ്ണം നിറയെ
ആനന്ദപ്പൂന്തേനുണ്ണാം
ആനന്ദപ്പൂന്തേനുണ്ണാം.ഹോയ് ..ഹോയ് ..
(കനവിൻ കണിമല കയറി )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മേലെ മേലെ മാനത്ത്
ആലാപനം : ശ്രേയ ജയദീപ്   |   രചന : ഷെര്‍ ഹാന്‍   |   സംഗീതം : തേജ്‌ മെര്‍വിന്‍
കെസ്സ് പാടണ കാറ്റേ കാറ്റേ
ആലാപനം : ശ്രേയ ജയദീപ്   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
എന്നും തൊടുവിരൽ കുളിരാൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ