View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നും തൊടുവിരൽ കുളിരാൽ ...

ചിത്രംപള്ളിക്കൂടം (2016)
ചലച്ചിത്ര സംവിധാനംഗിരീഷ് പിസി പാലം
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ennum thoduviral kuliraal thalodunna
kaattuminnenthe akannu nilppoo
ennum thoduviral kuliraal thalodunna
kaattuminnenthe akannu nilppoo
irulinte irayathu thiri vidarthaarulla
ekaantha thaaravum maanju
pin nilaavum kannadachu
ennum thoduviral kuliraal thalodunna
kaattuminnenthe akannu nilppoo

ambilikkaliyodamaam pira
kandu ninna aa naalukal
ambilikkaliyodamaam pira
kandu ninna aa naalukal
vannathilla, ini varikayilla
ennariyum nombaram
ormmayil chernnurukave
ormmayil chernnurukave
ennum thoduviral kuliraal thalodunna
kaattuminnenthe akannu nilppoo
irulinte irayathu thiri vidarthaarulla
ekaantha thaaravum maanju
pin nilaavum kannadachu

innale kilivaathilum chaari
chennu chekkeri raappaadiyum
innale kilivaathilum chaari
chennu chekkeri raappaadiyum
paattumilla amma koottumilla
chankil vingum sankadam
thengalaay chira muriyave
thengalaay chira muriyave

ennum thoduviral kuliraal thalodunna
kaattuminnenthe akannu nilppoo
irulinte irayathu thiri vidarthaarulla
ekaantha thaaravum maanju
pin nilaavum kannadachu
ennum thoduviral kuliraal thalodunna
kaattuminnenthe akannu nilppoo
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ
എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ
ഇരുളിന്റെ ഇറയത്തു തിരി വിടർത്താറുള്ള
ഏകാന്ത താരവും മാഞ്ഞു
പിൻനിലാവും കണ്ണടച്ചു
എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ

അമ്പിളിക്കളിയോടമാം പിറ
കണ്ടു നിന്ന ആ നാളുകൾ
അമ്പിളിക്കളിയോടമാം പിറ
കണ്ടു നിന്ന ആ നാളുകൾ
വന്നതില്ല, ഇനി വരികയില്ല
എന്നറിയും നൊമ്പരം
ഓർമ്മയിൽ ചേർന്നുരുകവേ
ഓർമ്മയിൽ ചേർന്നുരുകവേ
എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ
ഇരുളിന്റെ ഇറയത്തു തിരി വിടർത്താറുള്ള
ഏകാന്ത താരവും മാഞ്ഞു
പിൻനിലാവും കണ്ണടച്ചു

ഇന്നലെ കിളിവാതിലും ചാരി
ചെന്നു ചേക്കേറി രാപ്പാടിയും
ഇന്നലെ കിളിവാതിലും ചാരി
ചെന്നു ചേക്കേറി രാപ്പാടിയും
പാട്ടുമില്ല അമ്മകൂട്ടുമില്ല
ചങ്കിൽ വിങ്ങും സങ്കടം
തേങ്ങലായ് ചിറ മുറിയവേ
തേങ്ങലായ് ചിറ മുറിയവേ

എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ
ഇരുളിന്റെ ഇറയത്തു തിരി വിടർത്താറുള്ള
ഏകാന്ത താരവും മാഞ്ഞു
പിൻനിലാവും കണ്ണടച്ചു
എന്നും തൊടുവിരൽ കുളിരാൽ തലോടുന്ന
കാറ്റുമിന്നെന്തേ അകന്നു നിൽപ്പൂ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനവിൻ കണിമല കയറി
ആലാപനം : കെ കെ നിഷാദ്‌   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : തേജ്‌ മെര്‍വിന്‍
മേലെ മേലെ മാനത്ത്
ആലാപനം : ശ്രേയ ജയദീപ്   |   രചന : ഷെര്‍ ഹാന്‍   |   സംഗീതം : തേജ്‌ മെര്‍വിന്‍
കെസ്സ് പാടണ കാറ്റേ കാറ്റേ
ആലാപനം : ശ്രേയ ജയദീപ്   |   രചന : രമേശ്‌ കാവില്‍   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ