View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരാട്ടാൻ എന്തേ ...

ചിത്രംജെമിനി (2017)
ചലച്ചിത്ര സംവിധാനംപി കെ ബാബുരാജ്‌
ഗാനരചനപി കെ ബാബുരാജ്‌
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംഅനഘ സദൻ

വരികള്‍

Lyrics submitted by: Indu Ramesh

aa... aa... aa... aa...
thaareero thaareeraariro... thaareero thaareeraariro...

Thaaraattaanenthe vannillaa
paaloottaanenthe thonneelaa
oru kanavaayi vannanayunnorathishayamaayi njaan
​chirakillaathe parannuyarunnorathishaya​raagamaay
moolunnoo mounavum vingunnu maanasam
ellaamen thonnalo.. ee janmam verutheyo...

ponveyil kollum meniyil oru thanalaavumo ammayaay
kannile kaanaakkaazhchayil karuthiyathaare njaan ammayaay
niramizhikal viralaal thazhuki
puthukanavin therileri
chiri thookum then nilaavaay nee varumo
mazha moodiya shalabham pole
cherunovukalaayen munnil
nanaverum vingalukal vida tharumo...

orilam kunjikkaikalaal oru thiri neettidaam kanavukalum
ennumen snehadeepamaay kaakkaam nenchilaay anayaathe
gurusaagaramaayennullil nirayum nidhiyaayennennum
madhumalaraay vaanil vitharum mukilukalaay
nin nurakal minnum madiyil
pon kiranam chaarthum pole
uyiraayennil kalaraan nee varumo...

thaareero thaareeraariro... thaareero thaareeraariro...
thaaraattaanenthe vannillaa
paaloottaanenthe thonneelaa
oru kanavaayi vannanayunnorathishayamaayi njaan
​chirakillaathe parannuyarunnorathishaya​raagamaay
moolunnoo mounavum vingunnu maanasam
ellaamen thonnalo.. ee janmam verutheyo...
aa... aa... aa... aa...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ആ... ആ... ആ... ആ...
താരീരോ താരീരാരിരോ... താരീരോ താരീരാരിരോ...

താരാട്ടാനെന്തേ വന്നില്ലാ
പാലൂട്ടാനെന്തേ തോന്നീലാ
ഒരു കനവായി വന്നണയുന്നൊരതിശയമായി ഞാൻ
ചിറകില്ലാതെ പറന്നുയരുന്നൊരതിശയരാഗമായ്
മൂളുന്നൂ മൗനവും വിങ്ങുന്നൂ മാനസം
എല്ലാമെൻ തോന്നലോ.. ഈ ജന്മം വെറുതെയോ...

പൊൻവെയിൽ കൊള്ളും മേനിയിൽ ഒരു തണലാവുമോ അമ്മയായ്
കണ്ണിലേ കാണാക്കാഴ്ചയിൽ കരുതിയതാരെ ഞാൻ അമ്മയായ്
നിറമിഴികൾ വിരലാൽ തഴുകി
പുതുകനവിൻ തേരിലേറി
ചിരി തൂകും തേൻനിലാവായ് നീ വരുമോ
മഴ മൂടിയ ശലഭം പോലെ
ചെറുനോവുകളായെൻ മുന്നിൽ
നനവേറും വിങ്ങലുകൾ വിട തരുമോ...

ഓരിളം കുഞ്ഞിക്കൈകളാൽ ഒരു തിരി നീട്ടിടാം കനവുകളും
എന്നുമെൻ സ്നേഹദീപമായ് കാക്കാം നെഞ്ചിലായ് അണയാതേ
ഗുരുസാഗരമായെന്നുള്ളിൽ നിറയും നിധിയായെന്നെന്നും
മധുമലരായ് വാനിൽ വിതറും മുകിലുകളായ്
നിൻ നുരകൾ മിന്നും മടിയിൽ
പൊൻകിരണം ചാർത്തും പോലെ
ഉയിരായെന്നിൽ കലരാൻ നീ വരുമോ...

താരീരോ താരീരാരിരോ... താരീരോ താരീരാരിരോ...

താരാട്ടാനെന്തേ വന്നില്ലാ
പാലൂട്ടാനെന്തേ തോന്നീലാ
ഒരു കനവായി വന്നണയുന്നൊരതിശയമായി ഞാൻ
ചിറകില്ലാതെ പറന്നുയരുന്നൊരതിശയരാഗമായ്
മൂളുന്നൂ മൗനവും വിങ്ങുന്നൂ മാനസം
എല്ലാമെൻ തോന്നലോ.. ഈ ജന്മം വെറുതെയോ...

ആ... ആ... ആ... ആ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജീവിതം ഇതു
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
കഥ പറയണ
ആലാപനം : ആലാപ് രാജു, റിജിഷ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഓളങ്ങൾ മൂടും
ആലാപനം : രൂപ രേവതി   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഉണരൂ ഉശിരോടെ
ആലാപനം : ഷാന്‍ റഹ്മാന്‍, ഡോ ജിതിൻലാൽ വിജയ്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍