View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മൊഹബത്തിൻ മുന്തിരിനീരേ ...

ചിത്രംരക്ഷാധികാരി ബൈജു (ഒപ്പ്) (2017)
ചലച്ചിത്ര സംവിധാനംരഞ്ജന്‍ പ്രമോദ്
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംബിജിബാല്‍
ആലാപനംബിജിബാല്‍, രാകേഷ്‌ ബ്രഹ്മാനന്ദന്‍, ഭാവന
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Ajay Nair

Mohabathin munthiri neere puthumonchin thaamara malare
Surumakkan chimmi chimmi chollanathenthaanu
Mani maaran ninne kaathee raaviliruppaanu...

Iravonnu velukkumbolini ningal oru meyy
Idanenchilunarunno paattu
Perutha perisamode rasichu chuvadukalilaki
Alachu thalli chirichu thulli naadum veedum paadum raavu...

Maathalappazham ninte thoomukham maanasakkili penne
Maaranullie maamaarathil koodu koottum jinne
Ambilikkkala thottu pokanu rangeelanchana maaraa
Ethu penninum poothi thonnana aanoruthana neeye
Ood kuppiyumaayiyethanu ooru chutti vanna kaattu
Velli kondoru kottu thunni vannu meda nilaavu

Kasavinte uduppittu kissappaattinishalittu
Kurumbinte kolussitta koottu
Biriyaani manam pidichilam kaattin
Chirakadichalathalli parakkana koottu
Kalavilla manamulla kalichiriyude raavu
Kurunnukalkkithu duniyaavu...

Arabanathudi kotti kilukile sora kootti
Sakalarumorumicha koottu
Sarbathin madhuravum narumanjin thelimayum
Samam cherthu vilakkiya koottu
Veluvele thilangunna pulari than thudippulla
Cheruthukalkkithu perunnaalu...

Kalkkanda thenmazha thannu khalbinte vaathilil vannu
Mylaanchi choppin kayyaal mutti vilichole
Nikkaahinu panthaluyarnnu salkkaara koottamunarnnu
swapnathin patturumaalaayi
Koode varunnole
Thana thinna thaanana thinna thana thinna thaanana thinna
Thana thinna thaanana thinaa thaanana thinnaane
വരികള്‍ ചേര്‍ത്തത്: അജയ് നായര്‍

മൊഹബത്തിൻ മുന്തിരി നീരേ
പുതുമൊഞ്ചിൻ താമര മലരേ
സുറുമക്കൺ ചിമ്മി ചിമ്മി ചൊല്ലണതെന്താണ്
മണിമാരൻ നിന്നെ കാത്തീ രാവിലിരുപ്പാണ്

ഇരവൊന്നു വെളുക്കുമ്പോളിനി നിങ്ങൾ ഒരു മെയ്യ്
ഇടനെഞ്ചിലുണരുന്നോ പാട്ട്
പെരുത്ത പെരിശമോടെ രസിച്ചു ചുവടിളകി
അലച്ചു തല്ലി ചിരിച്ചു തുള്ളി നാടും വീടും പാടും രാവ്

മാതളപ്പഴം നിന്റെ തൂമുഖം മാനസക്കിളിപ്പെണ്ണേ
മാരനുള്ളിലെ മാമരത്തില് കൂട് കൂട്ടും ജിന്നേ
അമ്പിളിക്കല തോറ്റു പോകണ റങ്കിലഞ്ചണ മാരാ
ഏതു പെണ്ണിനും പൂതി തോന്നണ ആണൊരുത്തനാ നീയേ
ഊദ് കുപ്പിയുമായിയെത്തണ് ഊരു ചുറ്റണ കാറ്റ്
വെള്ളി കൊണ്ടൊരു കോട്ടു തുന്നി വന്നു മേട നിലാവ്

കസവിന്റെ ഉടുപ്പിട്ട് കിസ്സപ്പാട്ടിനിശലിട്ട്
കുറുമ്പിന്റെ കൊലുസ്സിട്ട കൂട്ട്
ബിരിയാണി മണം പിടിച്ചിളം കാറ്റിൻ
ചിറകടിച്ചലതല്ലി പറക്കണ കൂട്ട്
കളവില്ലാ മനമുള്ള കളിചിരിയുടെ രാവ്
കുരുന്നുകൾക്കിത് ദുനിയാവ്

അറബനത്തുടി കൊട്ടി കിലുകിലെ സൊറ കൂട്ടി
സകലരുമൊരുമിച്ച കൂട്ട്
സർബത്തിൻ മധുരവും നറുമഞ്ഞിൻ തെളിമയും
സമം ചേർത്ത് വിളക്കിയ കൂട്ട്
വെളുവെളെ തിളങ്ങുന്ന പുലരി തൻ തുടിപ്പുള്ള
ചെറുതുകൾക്കിത് പെരുന്നാള്

കൽക്കണ്ട തേന്മഴ തന്ന് ഖൽബിന്റെ വാതിലിൽ വന്ന്
മൈലാഞ്ചി ചോപ്പിൻ കയ്യാൽ മുട്ടി വിളിച്ചോളെ
നിക്കാഹിന് പന്തലുയർന്ന് സൽക്കാര കൂട്ടമുണർന്ന്
സ്വപ്നത്തിൻ പട്ടുറുമാലായി
കൂടെ വരുന്നോളെ
തന തിന്ന താനന തിന്ന തന തിന്ന താനന തിന്ന
തന തിന്ന താനന തിന്ന താനന തിന്നാനെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞാനീ ഊഞ്ഞാലിൽ
ആലാപനം : പി ജയചന്ദ്രൻ, ചിത്ര അരുണ്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
ആകാശം പന്തല് കെട്ടി
ആലാപനം : സുദീപ് കുമാര്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
വെള്ളിലപ്പൂവിനെ
ആലാപനം : അനഘ സദൻ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
രാസാത്തീ ഇവൻ
ആലാപനം : അനുരാധ ശ്രീരാം   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
ജീവിതമെന്നത്
ആലാപനം : അരുണ്‍ ഏലാട്ട്   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
കതിരവനിവിടെ
ആലാപനം : ഭവ്യലക്ഷ്മി, ബിജിബാല്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍